കോവാക്സിന് യു.കെയിൽ അംഗീകാരം; പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ ഇല്ല

ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിൽ ഉള്ള കോവിഡ്-19 വാക്‌സിനുകൾ ഈ മാസം അവസാനം അംഗീകരിക്കുമെന്ന് ബ്രിട്ടൻ. ഇന്ത്യയുടെ കോവാക്‌സിൻ, ചൈനയുടെ സിനോവാക്, സിനോഫാം, എന്നിവ യു.കെക്ക് പുറത്തുനിന്നും വരുന്ന യാത്രക്കാർക്കുള്ള അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ ചേർത്തു.

നവംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മലേഷ്യ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പൂർണമായും വാക്സിനേഷൻ എടുത്ത ആളുകൾക്ക് പ്രയോജനപ്പെടും.

Read more

പൂർണ്ണമായും വാക്സിനേഷൻ എടുത്ത എല്ലാ ആളുകൾക്കും എത്തിച്ചേരുമ്പോൾ സെൽഫ് ഐസൊലേഷൻ ഇല്ലാതെ ഇംഗ്ലണ്ടിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നതിനാൽ യാത്രാ നിയമങ്ങൾ കൂടുതൽ ലളിതമാകുകയാണെന്ന് ബ്രിട്ടീഷ് ഗതാഗത വകുപ്പ് തിങ്കളാഴ്ച അറിയിച്ചു.