IPL 2025: തള്ള് മാത്രമേ ഉള്ളു, അവന്റെ ക്യാപ്റ്റൻസിയൊക്കെ ഇപ്പോൾ ശോകമാണ്; സൂപ്പർ താരത്തെക്കുറിച്ച് മുഹമ്മദ് കൈഫ് പറഞ്ഞത് ഇങ്ങനെ

ഇന്നലെ നടന്ന പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (കെകെആർ) തോറ്റതിന് ശേഷം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ (എസ്ആർഎച്ച്) ആശങ്കകളിൽ ഒന്നായി പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസി തിരഞ്ഞെടുക്കുന്നതായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞു. സീഷൻ അൻസാരിക്ക് കമ്മിൻസ് താരത്തിന്റെ നാലാമത്തെ ഓവർ നൽകിയില്ലെന്നും കമിന്ദു മെൻഡിസിന് ഒരു ഓവർ മാത്രമാണ് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെ കൊൽക്കത്തയിൽ നടന്ന ഐപിഎൽ 2025 ലെ 15-ാം മത്സരത്തിൽ ആദ്യ മൂന്ന് ഓവറുകളിൽ മൂന്ന് കൊൽക്കത്ത ഓപ്പണർമാരെ പുറത്താക്കിയെങ്കിലും 200/6 എന്ന സ്കോർ നേടാൻ സൺറൈസേഴ്‌സ് കെകെആറിനെ അനുവദിച്ചു. മത്സരത്തിൽ 120 റൺസിന് പുറത്തായ സന്ദർശകർ 80 റൺസിന് പരാജയം ഏറ്റുവാങ്ങി. ശേഷം അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണു.

“ബാറ്റിംഗ് നന്നായില്ല, ബൗളിംഗിന്റെ കാര്യവും അങ്ങനെ തന്നെ. നിങ്ങൾ വളരെ മോശമായിട്ടാണ് തോൽക്കുന്നത്. ഇവിടെ നിന്ന് തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടാണ്. കമ്മിൻസിന് പന്തെറിയാൻ കഴിയുന്നില്ല, ഷമി വിക്കറ്റുകൾ എടുക്കുന്നില്ല. എന്തായാലും ആകെ ഒരു അഴിച്ചുപണി ആവശ്യമാണ്” കൈഫ് പറഞ്ഞു.

“ഒരുപാട് തെറ്റുകൾ ടീമിന് പറ്റി. നന്നായി പന്തെറിഞ്ഞ മെൻഡിസിന് ഒരു ഓവർ മാത്രമേ നൽകിയുള്ളൂ. അദ്ദേഹം ഒരു വിക്കറ്റ് നേടിയതാണ്. പക്ഷേ കൂടുതൽ ഓവറുകൾ നൽകിയില്ല. കമ്മിൻസിന്റെ ക്യാപ്റ്റൻസിയും എനിക്ക് ദുർബലമായി തോന്നുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

സീഷാൻ അൻസാരി മൂന്ന് ഓവറിൽ 1/25 എന്ന മാന്യമായ കണക്കുകൾ രേഖപ്പെടുത്തിയതാണ്. പക്ഷേ അദ്ദേഹത്തിന് പൂർണ്ണ ക്വാട്ട കമ്മിൻസ് നൽകിയില്ല.