തെറ്റ് ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും, തന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ യു.എസിന് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
“ഞാൻ ഒരു തെറ്റും ചെയ്യാത്തപ്പോൾ എന്നെ ഇംപീച്ച് ചെയ്യുന്നത് ശരിയല്ല!” തനിക്കെതിരായ ഇംപീച്ച്‌മെന്റിന്റെ രണ്ട് ആർട്ടിക്കിളുകൾ ഒരു പ്രധാന കൻഗ്രെഷനൽ കമ്മിറ്റി അംഗീകാരം നൽകിയതിനെ തുടർന്ന് പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച രാത്രി ട്വീറ്റിൽ പറഞ്ഞു.
“തീവ്ര ഇടതുപക്ഷം, ഒന്നും ചെയ്യുന്നില്ല ഡെമോക്രാറ്റുകൾ വിദ്വേഷത്തിന്റെ പാർട്ടിയായി മാറിയിരിക്കുന്നു. അവർ നമ്മുടെ രാജ്യത്തിന് വളരെ മോശമാണ്!” ഡൊണാൾഡ് ട്രംപ് തന്റെ ട്വീറ്റിൽ പറഞ്ഞു.
https://twitter.com/realDonaldTrump/status/1205648124989100033?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1205648124989100033&ref_url=https%3A%2F%2Fwww.ndtv.com%2Fworld-news%2Fnot-fair-that-im-being-impeached-donald-trump-in-late-night-tweet-2148656
ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടി ഇനി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം ഉള്ള ജനപ്രതിനിധിസഭയിലേക്ക് പോകും. ഒരിക്കൽ സഭ പാസാക്കിയാൽ, പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള 100 അംഗ യു.എസ് സെനറ്റിൽ ഇംപീച്ച്‌മെന്റിനുള്ള വിചാരണ നടക്കും.
Read more
ഇംപീച്ച്‌മെന്റിനെ വ്യാജമെന്നും രാഷ്ട്രീയ പ്രേരിതമെന്നും അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചു.