ഇങ്ങനെ പോയാല്‍ ഇമ്രാന്‍ ഖാന് ഓസ്‌കാര്‍ കിട്ടും; പ്രചരിക്കുന്ന വീഡിയോകള്‍ക്ക് പിന്നില്‍

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുണ്ടായ വധശ്രമം ലോകമെമ്പാടും വലിയ വാര്‍ത്തയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും നിരവധി ചിത്രങ്ങളും വീഡിയോയും പ്രചരിക്കപ്പെട്ടു.

ഇപ്പോള്‍ പുറത്തുവന്ന ഒരു വൈറല്‍ വീഡിയോയിലുള്ളത് കാലിന് വെടിയേറ്റ് വന്ന ഇമ്രാന്‍ ഖാന്‍ ഒരു ആശുപത്രി ഇടനാഴിക്കുള്ളില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം നടക്കുന്നതാണ്. ഇമ്രാന്‍ ഖാന്‍ അനായാസം നടക്കുകയും ഡോക്ടര്‍മാരുമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്.

വെടിയേറ്റെന്ന അഭിനയത്തിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കണം, ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും ഇമ്രാന്‍ ഖാനില്‍ നിന്ന് അഭിനയം പഠിക്കണം. എന്നൊക്കെയായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച കമന്റുകള്‍. ഇപ്പോഴിതാ ഈ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്.

ഈ വീഡിയോ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്‍ ക്യാന്‍സര്‍ അപ്പീല്‍ എന്ന യൂട്യൂബ് ചാനല്‍ 2021 ഓഗസ്റ്റ് 12-നാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്.
പെഷവാറിലെ ഷൗക്കത്ത് ഖാനം മെമ്മോറിയല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ചാണ് ഇത് ചിത്രീകരിച്ചതെന്നാണ് വീഡിയോയില്‍ അവര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹം പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നു. 2021 ഓഗസ്റ്റ് 6-ന് ഷൗക്കത്ത് ഖാനം മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഖാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്നുവെന്നും സന്ദര്‍ശന വേളയില്‍ അദ്ദേഹം ചില ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഉദ്ഘാടനം ചെയ്തുവെന്നും അതില്‍ പറയുന്നു. ചിത്രങ്ങളും ഇമ്രാന്‍ ഖാന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍