പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുണ്ടായ വധശ്രമം ലോകമെമ്പാടും വലിയ വാര്‍ത്തയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും നിരവധി ചിത്രങ്ങളും വീഡിയോയും പ്രചരിക്കപ്പെട്ടു.
ഇപ്പോള്‍ പുറത്തുവന്ന ഒരു വൈറല്‍ വീഡിയോയിലുള്ളത് കാലിന് വെടിയേറ്റ് വന്ന ഇമ്രാന്‍ ഖാന്‍ ഒരു ആശുപത്രി ഇടനാഴിക്കുള്ളില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം നടക്കുന്നതാണ്. ഇമ്രാന്‍ ഖാന്‍ അനായാസം നടക്കുകയും ഡോക്ടര്‍മാരുമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്.
വെടിയേറ്റെന്ന അഭിനയത്തിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കണം, ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും ഇമ്രാന്‍ ഖാനില്‍ നിന്ന് അഭിനയം പഠിക്കണം. എന്നൊക്കെയായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച കമന്റുകള്‍. ഇപ്പോഴിതാ ഈ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്.
ഈ വീഡിയോ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്‍ ക്യാന്‍സര്‍ അപ്പീല്‍ എന്ന യൂട്യൂബ് ചാനല്‍ 2021 ഓഗസ്റ്റ് 12-നാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്.
പെഷവാറിലെ ഷൗക്കത്ത് ഖാനം മെമ്മോറിയല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ചാണ് ഇത് ചിത്രീകരിച്ചതെന്നാണ് വീഡിയോയില്‍ അവര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹം പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നു. 2021 ഓഗസ്റ്റ് 6-ന് ഷൗക്കത്ത് ഖാനം മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read more
ഖാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്നുവെന്നും സന്ദര്‍ശന വേളയില്‍ അദ്ദേഹം ചില ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഉദ്ഘാടനം ചെയ്തുവെന്നും അതില്‍ പറയുന്നു. ചിത്രങ്ങളും ഇമ്രാന്‍ ഖാന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.