പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്(78) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്നു
2001 മുതല്‍ 2008 വരെ പാകിസ്ഥാന് പ്രസിഡന്റായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
1943 ആഗസ്റ്റ് 11 ഡല്‍ഹിയിലാണ് മുഷറഫ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കറാച്ചിയിലെ സെന്റ് പാട്രിക് ഹൈസ്കൂളില്‍ പൂര്‍ത്തീകരിച്ചു. ലാഹോറിലെ ഫോര്മാന് കോളജിലായിരുന്നു ഉന്നതവിദ്യാഭ്യാസം. 1961 ഏപ്രില്‍ 19നാണ് പാകിസ്ഥാന് സൈന്യത്തിന്റെ ഭാഗമാവുന്നത്. സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1965,1971 യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.1998ലാണ് ജനറല്‍ റാങ്കിലേക്ക് ഉയര്‍ന്നത്. പിന്നീട് പാകിസ്ഥാന് സൈനികമേധാവിയായി.
പാക് സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷറഫ് 1999 ഒക്ടോബര്‍ 12നു നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷറഫ് 2013 മാര്‍ച്ച് മാസത്തില്‍ പാകിസ്ഥാനിലേക്ക് തിരിച്ചെത്തി.
Read more
പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.2007 ല്‍ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തില്‍ ജഡ്ജിമാരെ തടവില്‍ പാര്‍പ്പിച്ചെന്ന കുറ്റത്തിന് 2013 ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ പര്‍വേഷ് മുഷറഫ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കുടുംബം ആരോപണം നിഷേധിക്കുകയായിരുന്നു.