'സ്വത്തുക്കൾ ദാനം ചെയ്യും'- ഗിവിംഗ് പ്ലെഡ്‌ജിൽ ഒപ്പിട്ട് ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാനും പങ്കാളിയും

തങ്ങൾക്കുള്ള സ്വത്തുക്കളിൽ പകുതിയിലേറെയും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാനും പങ്കാളി ഒലിവർ മുൽഹറിനും. ഇതിന്റെ ഭാഗമായി ഗിവിങ് പ്ലെഡ്‌ജിൽ ഇരുവരും ഒപ്പിട്ടു. ലോകത്തെ സമ്പന്നരായ വ്യക്തികളോട് അവരുടെ സ്വത്തിൽ ഭൂരിഭാഗവും മനുഷ്യസ്നേഹത്തിനായി ദാനം ചെയ്യൂവെന്നും ഇരുവരും ആഹ്വാനം ചെയ്തു.

ബിൽഗേറ്റ്സ്, മെലിൻഡ ഫ്രെഞ്ച് ഗേറ്റ്സ്, വാറൻ ബഫറ്റ് എന്നിവർ 2010 ൽ തുടക്കമിട്ട ഗിവിങ് പ്ലെഡ്‌ജിലാണ് സാം ഓൾട്ട്മാനും പങ്കാളി ഒലിവർ മുൽഹറിനും ഒപ്പിട്ടത്. ഇതിലൂടെ തങ്ങൾക്കുള്ള സ്വത്തുക്കളിൽ പകുതിയിലേറെയും ദാനം ചെയ്യുമെന്ന് ഇരുവരും പ്രഖ്യാപിക്കുകയായിരുന്നു. തങ്ങളുടെ യാത്രയിൽ പിന്തുണ നൽകിയവർക്ക് ഓൾട്ട്മാനും മുൽഹറിനും നന്ദിയും അറിയിച്ചു.

മനുഷ്യ നന്മയ്ക്കായി തൻ്റെ സമ്പത്ത് വിനിയോഗിക്കുമെന്നാണ് ഗിവിങ് പ്ലെഡ്‌ജിലൂടെ ഓൾട്ട്‌മാൻ പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹത്തിന് പ്രയോജനം ചെയ്യുന്ന സാങ്കേതിക മുന്നേറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ വിഭവങ്ങൾ സമൃദ്ധമായി ലഭിക്കുകയും മനുഷ്യർക്ക് കൂടുതൽ അവവസരങ്ങൾ ലഭ്യമാവുകയും ചെയ്യുന്ന ഭാവിക്ക് വേണ്ടി സംഭാവന നൽകാൻ ഓൾട്ട്മാൻ ലക്ഷ്യമിടുന്നു.

ഓപ്പൺ എഐയിൽ ഓൾട്ട്മാന് ഓഹരി ഇല്ലെങ്കിലും മറ്റ് വിവിധ കമ്പനികളിലെ നിക്ഷേപങ്ങളിലൂടെ ഫോർബ്‌സിൻ്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ഒരാളാണ് ഓൾട്ട്‌മാൻ. റെഡ്ഡിറ്റ്, സ്ട്രൈപ്പ്, ആണവോർജ സ്റ്റാർട്ടപ്പായ ഹീലിയോൺ, ബയോടെക്ക് സ്റ്റാർട്ടപ്പായ റെട്രോ ബയോസയൻസസ് എന്നിവയിൽ ഓൾട്ട്മാന് ഓഹരിയുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്തും ഓൾട്ട്‌മാൻ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം നിരവധി പ്രമുഖർ ഗിവിങ് പ്ലെഡ്‌ജിൻ്റെ ഭാഗമായിട്ടുണ്ട്. മക്കൻസി സ്കോട്ട്, റെയ്ഡ്‌ ഹോഫ്‌മാൻ, മാർക് ബെനിയോഫ്, ഇലോൺ മസ്ക്, ലാരി എല്ലിസൺ, മാർക്ക് സക്കർബർഗ്, പ്രിസില്ല ചാൻ എന്നിവരാണ് ഗിവിങ് പ്ലെഡ്‌ജിൻ്റെ ഭാഗമായിട്ടുള്ളവരിൽ ചിലർ.

Latest Stories

പ്രീമിയർ ഷോ നിരോധിച്ച നടപടി പിൻവലിക്കില്ല; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രേവന്ത് റെഡ്ഡി

എനിക്ക് ഒരു ഊഴം കൂടി തരുമോ... അങ്ങ് പങ്കുവച്ച വിഷമം ഒരിക്കലും മറക്കില്ല: വിഎ ശ്രീകുമാര്‍

അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ട; നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്

പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടർച്ചയായ രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം

BGT 2024-25: തീയിട്ട് 19 കാരന്‍, കത്തിയാളി ഓസീസ് ബാറ്റിംഗ് നിര; ഒന്നാം ദിനം ആതിഥേയര്‍ സുശക്തം

എംടി ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പ്ര​ഗത്ഭനായ സാഹിത്യകാരൻ; വർഗീയ ശക്തികൾക്കെതിരെ നിരന്തരം നിലപാടെടുത്ത വ്യക്തി; അനുശോചനം രേഖപ്പെടുത്തി പ്രകാശ് കാരാട്ട്

സാം കോൺസ്റ്റാസിനെ ഷോൾഡർ കൊണ്ട് ഇടിച്ച വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് കടുത്ത നടപടിയോ? ഐസിസി കോഡ് ഓഫ് കണ്ടക്ട് പറയുന്നത് ഇങ്ങനെ

BGT 2024-25: നിന്ന് പുഷ്പിച്ചു, 19കാരനെ തോളുകൊണ്ട് ഇടിച്ച് കോഹ്‌ലി, പരാതി നല്‍കി ഓസ്‌ട്രേലിയ, വിലക്ക് വരുന്നു?

തെലുങ്ക് സിനിമയെ ഇല്ലാതാക്കാന്‍ ചിലരുടെ ശ്രമം, നടനെ മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമം: അനുരാഗ് താക്കൂര്‍

തെലങ്കാനയിൽ പൊലീസുകാരും കമ്പ്യൂട്ടർ ഓപ്പറേറ്ററും മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം, ഒരാളെ കാണാനില്ല