റഷ്യയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചാല്‍ ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കും; ഭീഷണി മുഴക്കി വ്ളാദിമിര്‍ പുടിന്‍; റഷ്യയുടെ നയം മാറ്റത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍

റഷ്യയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചാല്‍ തിരിച്ചടി ആണവായുധം ഉപയോഗിച്ചുമാകാമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. അണ്വായുധം പ്രയോഗിക്കാനുള്ള നിബന്ധനകള്‍ മാറ്റുന്നതിനെക്കുറിച്ച് റഷ്യ ആലോചിക്കുന്നതായി അദേഹം പറഞ്ഞു.

അണ്വായുധശേഷി ഇല്ലാത്ത രാജ്യം അണ്വായുധശേഷിയുള്ള രാജ്യത്തിന്റെ സഹായത്തോടെ റഷ്യയെ ആക്രമിച്ചാല്‍ അതൊരു സംയുക്ത ആക്രമണമായി പരിഗണിക്കുമെന്നു പുടിന്‍ പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ അണ്വായുധം ഉപയോഗിച്ച് റഷ്യക്കു മറുപടി നല്കാനാകും.

റഷ്യക്കു നേര്‍ക്ക് വ്യാപകമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുണ്ടായാലും അണ്വായുധം പ്രയോഗിക്കുന്നതു പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

റഷ്യയിലേക്ക് പാശ്ചാത്യ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപഗയാഗിച്ച് ആക്രമണം നടത്താന്‍ അനുമതി നല്‍കണമെന്ന് ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുടിന്റെ പ്രതികരണം. പുടിന്റെ പ്രഖ്യാപനത്തെ യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചു.

Latest Stories

നായകനെയും കീപ്പറെയും അവഗണിച്ച് ആകാശ് ദീപിന്റെ ഡിആർഎസ് കോൾ, റിസൾട്ട് വന്നപ്പോൾ ഞെട്ടി സഹതാരങ്ങൾ; വീഡിയോ കാണാം

സ്വര്‍ണം വീണ്ടും ലാഭകരമായ നിക്ഷേപമാകുന്നു; എട്ട് ദിവസത്തെ വര്‍ദ്ധനവ് 2,200 രൂപ; വില വര്‍ദ്ധനവിന്റെ കാരണം പറഞ്ഞ് വിദഗ്ധര്‍

ഗൗതം ഗംഭീറിന് പകരക്കാരനെ പ്രഖ്യാപിച്ച് കെകെആര്‍, സിഎസ്‌കെ ആരാധകര്‍ക്ക് ഞെട്ടല്‍

ബ്രിട്ടീഷ് പൗരന്മാര്‍ ഉടന്‍ ലബനാന്‍ വിടണം; അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍; അടിയന്തര പലായനത്തിനായി സൈപ്രസില്‍ എഴുനൂറോളം സൈനികരെ വിന്യസിച്ചു

കര്‍ത്താവിന് 'സ്തുതി' പാടി സുഷിന്‍, ചടുല നൃത്തച്ചുവടുകളുമായി ജ്യോതിര്‍മയിയും കുഞ്ചാക്കോയും; ട്രെന്‍ഡ് ആയി 'ബോഗയ്ന്‍വില്ല'യിലെ ഗാനം

എടിഎം കവർച്ച സംഘം പിടിയിൽ; പൊലീസും മോഷ്ടാക്കളും തമ്മിൽ ഏറ്റുമുട്ടൽ, ഒരാൾ കൊല്ലപ്പെട്ടു

രോഹിത് ചെയ്തത് മണ്ടത്തരം, 9 വർഷത്തിനിടെ ആരും ചെയ്യാത്ത പ്രവർത്തി; വിമർശനവുമായി ആകാശ് ചോപ്ര

'ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളില്‍നിന്ന് സൂപ്പര്‍ താരം ഉടന്‍ പുറത്താകും'

പി ജയരാജനും ഇപി ജയരാജനും 'ക്ലീന്‍ ചിറ്റ്' നല്‍കി പിവി അന്‍വര്‍

പ്രതിരോധകാര്യ സമിതിയില്‍ രാഹുല്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടിയില്‍ കങ്കണ; പാര്‍ലമെന്റ് സ്റ്റാൻഡിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു