പഞ്ചസാരയ്ക്കായി സൂപ്പര്‍മാര്‍ക്കറ്റില്‍ പിടിവലി നടത്തി റഷ്യക്കാര്‍; വീഡിയോ വൈറല്‍

പഞ്ചസാരയ്ക്കായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പിടിവലി നടത്തി റഷ്യക്കാര്‍. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി മാര്‍ക്കറ്റുകളില്‍ പരസ്പരം പിടിവലി നടത്തുന്ന റഷ്യക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരാള്‍ എടുത്ത പാക്കറ്റ് മറ്റൊരാള്‍ ബലപ്രയോഗത്തിലൂടെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.

ഉക്രൈനുമായുള്ള യുദ്ധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക രംഗം ഇടിഞ്ഞതോടെ രാജ്യത്ത് പഞ്ചസാരയുടെ വില കൂടുകയും സ്റ്റോക്ക് കുറയുകയും ചെയ്തു. ചില കടകളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരയ്ക്ക് പരിധിയും നിശ്ചയിച്ചിരുന്നു. ഒരാള്‍ക്ക് പരമാവധി 10 കിലോയാണ് ലഭിക്കുക. റഷ്യയിലെ വാര്‍ഷിക പണപ്പെരുപ്പം 2015-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നനിലയിലാണ് എത്തിയിരിക്കുന്നത്.

പഞ്ചസാരയ്ക്ക് 31 ശതമാനമാണ് വില വര്‍ധിച്ചിരിക്കുന്നത്. മറ്റു സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. അതേ സമയം രാജ്യത്ത് പഞ്ചസാരയ്ക്ക് ക്ഷാമം നേരിടുന്നില്ലെന്നൈാണ് അധികൃതര്‍ പറയുന്നത്. ആളുകള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതാണ് നിലവിലെ പ്രശ്‌നമെന്നും അവര്‍ പറയുന്നു.

നിര്‍മാതാക്കള്‍ പഞ്ചസാര പൂഴ്ത്തിവെക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന