പഞ്ചസാരയ്ക്കായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പിടിവലി നടത്തി റഷ്യക്കാര്‍. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി മാര്‍ക്കറ്റുകളില്‍ പരസ്പരം പിടിവലി നടത്തുന്ന റഷ്യക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരാള്‍ എടുത്ത പാക്കറ്റ് മറ്റൊരാള്‍ ബലപ്രയോഗത്തിലൂടെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.
ഉക്രൈനുമായുള്ള യുദ്ധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക രംഗം ഇടിഞ്ഞതോടെ രാജ്യത്ത് പഞ്ചസാരയുടെ വില കൂടുകയും സ്റ്റോക്ക് കുറയുകയും ചെയ്തു. ചില കടകളില്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്ന പഞ്ചസാരയ്ക്ക് പരിധിയും നിശ്ചയിച്ചിരുന്നു. ഒരാള്‍ക്ക് പരമാവധി 10 കിലോയാണ് ലഭിക്കുക. റഷ്യയിലെ വാര്‍ഷിക പണപ്പെരുപ്പം 2015-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നനിലയിലാണ് എത്തിയിരിക്കുന്നത്.
പഞ്ചസാരയ്ക്ക് 31 ശതമാനമാണ് വില വര്‍ധിച്ചിരിക്കുന്നത്. മറ്റു സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. അതേ സമയം രാജ്യത്ത് പഞ്ചസാരയ്ക്ക് ക്ഷാമം നേരിടുന്നില്ലെന്നൈാണ് അധികൃതര്‍ പറയുന്നത്. ആളുകള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതാണ് നിലവിലെ പ്രശ്നമെന്നും അവര്‍ പറയുന്നു.
നിര്‍മാതാക്കള്‍ പഞ്ചസാര പൂഴ്ത്തിവെക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Сахарные бои в Мордоре продолжаются pic.twitter.com/hjdphblFNc
— 10 квітня (@buch10_04) March 19, 2022
Read more