കൊറിയന്‍ ഡ്രാമ കണ്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 12 വര്‍ഷം തടവ്; ഉത്തര കൊറിയയുടെ കിരാത നടപടിയില്‍ ഞെട്ടി സൈബര്‍ ലോകം

ദക്ഷിണ കൊറിന്‍ ഡ്രാമ കണ്ടതിന് ഉത്തരകൊറിയ രണ്ട് കുട്ടികള്‍ക്ക് 12 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള കെ ഡ്രാമകള്‍ക്ക് ഉത്തരകൊറിയയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 16 വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് ഉത്തര കൊറിയയില്‍ ശിക്ഷ വിധിച്ചത്.

സൗത്ത് ആന്‍ഡ് നോര്‍ത്ത് ഡെവലപ്മെന്റ് (സാന്‍ഡ്) ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്യോങ്യാങ്ങിലെ 16 വയസുള്ള രണ്ട് കുട്ടികള്‍ ദക്ഷിണ കൊറിയന്‍ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടതിന് ശിക്ഷിക്കപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന കുട്ടികളെ വിചാരണ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Read more

അതേസമയം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ കോവിഡ് കാലത്തേതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മാസത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ ദക്ഷിണ കൊറിയന്‍ മ്യൂസിക് വീഡിയോകളും ഡ്രാമകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.