റഷ്യൻ സർവകലാശാലയിൽ വെടിവെയ്പ്; എട്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

മദ്ധ്യ റഷ്യയിലെ ഒരു സർവകലാശാല കാമ്പസിൽ തിങ്കളാഴ്ച ഒരു വിദ്യാർത്ഥി വെടിയുതിർത്തു. വെടിവെയ്പില്‍ കുറഞ്ഞത് എട്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെയ്പ്പാണിത്.

പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് പിടിയിലായ പ്രതിക്കും പരിക്കുകൾ ഉണ്ടെന്ന് റഷ്യയിൽ പ്രധാന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അന്വേഷണ സമിതി പറഞ്ഞു.

റഷ്യയിലെ വിദ്യാഭ്യാസ സഥാപനങ്ങളിൽ സാധാരണയായി കർശനമായ സുരക്ഷകൾ ഉണ്ട് എന്നതും നിയമപരമായി തോക്കുകൾ വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഉള്ളതിനാലും ഇവിടെയുള്ള സ്കൂളുകളിൽ താരതമ്യേന കുറച്ച് വെടിവെയ്പ്പുകൾ മാത്രമേ നടന്നിട്ടുള്ളൂ. എന്നാൽ മൃഗവേട്ടയ്ക്കുള്ള റൈഫിളുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

വെടിവെയ്പ്പിൽ നിന്നും രക്ഷപ്പെടുന്നതിനായി വിദ്യാർത്ഥികൾ കാമ്പസിലെ കെട്ടിടങ്ങളിലെ ജാലകങ്ങളിൽ നിന്ന് സാധനങ്ങൾ എറിയുകയും തുടർന്ന് ചാടുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.

ഹെൽമറ്റ് ഉൾപ്പെടെ സൈനികതന്ത്രപരമായ കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി ആയുധം വഹിച്ച് ക്യാമ്പസിലൂടെ നടന്നുപോകുന്നതായി ആക്രമണത്തിനിടെ എടുത്ത അമേച്വർ ഫൂട്ടേജുകൾ രാജ്യത്തെ മാധ്യമങ്ങൾ പുറത്തുവിട്ടു.

2021 മേയിലാണ് ഇത്തരത്തിലുള്ള മാരകമായ ആക്രമണം ഇതിനുമുമ്പ് നടന്നത്. മദ്ധ്യ റഷ്യയിലെ കസാനിലെ തന്റെ പഴയ സ്കൂളിൽ 19 കാരനായ ഒരു തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണത്തിൽ ഒൻപതു പേർ കൊല്ലപ്പെട്ടു.

Latest Stories

ഐഐടി-ഖരഗ്പൂരിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

664 റൺസ് അതും പുറത്താകാതെ, ഒരു കാലത്ത് വെറുക്കപെട്ടവന്റെ പ്രകടനത്തിൽ ഷോക്കായി ബിസിസിഐ; കോഹ്‌ലിക്ക് പകരം ടീമിലേക്ക് പരിഗണിക്കാൻ ഒരുക്കം

രാജി മമതയുടെ നിർദ്ദേശപ്രകരം; നിലമ്പൂരിൽ മത്സരിക്കില്ല പകരം കോൺഗ്രസിന് നിരുപാധിക പിന്തുണ; വാർത്താസമ്മേളനത്തിൽ പിവി അൻവർ

എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു..; അംഗീകാരത്തിനിടെയിലും പ്രിയതമയ്ക്ക് അജിത്തിന്റെ സ്‌നേഹചുംബനം, വീഡിയോ

" എന്നെ ആരൊക്കെയോ കൊല്ലാൻ ശ്രമിക്കുന്നുണ്ട്, എന്റെ ഭക്ഷണത്തിൽ വിഷം കലർത്തി"; വമ്പൻ വെളിപ്പെടുത്തലുമായി ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്

ഇന്‍ഡസ്ട്രിയിലുള്ള ആരും എന്നെ സഹായിച്ചില്ല, ധ്രുവനച്ചത്തിരം റിലീസ് വൈകുന്നത് എന്താണെന്ന് പോലും ചോദിച്ചില്ല: ഗൗതം മേനോന്‍

പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; ലക്ഷ്യം തൃണമൂൽ കോൺ​ഗ്രസിൻ്റെ രാജ്യസഭാ സീറ്റോ?

" സഞ്ജു സാംസൺ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉണ്ടാവില്ല"; ആകാശ് ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

സിപിഐഎം ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ജി സുധാകരൻ ലീഗ് വേദിയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നു

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ അവധി