മദ്ധ്യ റഷ്യയിലെ ഒരു സർവകലാശാല കാമ്പസിൽ തിങ്കളാഴ്ച ഒരു വിദ്യാർത്ഥി വെടിയുതിർത്തു. വെടിവെയ്പില്‍ കുറഞ്ഞത് എട്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെയ്പ്പാണിത്.
പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് പിടിയിലായ പ്രതിക്കും പരിക്കുകൾ ഉണ്ടെന്ന് റഷ്യയിൽ പ്രധാന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അന്വേഷണ സമിതി പറഞ്ഞു.
റഷ്യയിലെ വിദ്യാഭ്യാസ സഥാപനങ്ങളിൽ സാധാരണയായി കർശനമായ സുരക്ഷകൾ ഉണ്ട് എന്നതും നിയമപരമായി തോക്കുകൾ വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഉള്ളതിനാലും ഇവിടെയുള്ള സ്കൂളുകളിൽ താരതമ്യേന കുറച്ച് വെടിവെയ്പ്പുകൾ മാത്രമേ നടന്നിട്ടുള്ളൂ. എന്നാൽ മൃഗവേട്ടയ്ക്കുള്ള റൈഫിളുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
Очевидцы сообщают о стрельбе в Пермском государственном университете. Студенты покидают здание через окна. pic.twitter.com/TFDpTR0rGV
— РЕН ТВ | Новости (@rentvchannel) September 20, 2021
വെടിവെയ്പ്പിൽ നിന്നും രക്ഷപ്പെടുന്നതിനായി വിദ്യാർത്ഥികൾ കാമ്പസിലെ കെട്ടിടങ്ങളിലെ ജാലകങ്ങളിൽ നിന്ന് സാധനങ്ങൾ എറിയുകയും തുടർന്ന് ചാടുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.
ഹെൽമറ്റ് ഉൾപ്പെടെ സൈനികതന്ത്രപരമായ കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി ആയുധം വഹിച്ച് ക്യാമ്പസിലൂടെ നടന്നുപോകുന്നതായി ആക്രമണത്തിനിടെ എടുത്ത അമേച്വർ ഫൂട്ടേജുകൾ രാജ്യത്തെ മാധ്യമങ്ങൾ പുറത്തുവിട്ടു.
#Breaking news #Very urgent Students filmed a shooter shooting a man at the entrance to Perm University (Russia) pic.twitter.com/rm7vYCqOIz
— Aleksander Onishchuk (@Brave_spirit81) September 20, 2021
Read more
2021 മേയിലാണ് ഇത്തരത്തിലുള്ള മാരകമായ ആക്രമണം ഇതിനുമുമ്പ് നടന്നത്. മദ്ധ്യ റഷ്യയിലെ കസാനിലെ തന്റെ പഴയ സ്കൂളിൽ 19 കാരനായ ഒരു തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണത്തിൽ ഒൻപതു പേർ കൊല്ലപ്പെട്ടു.