ലോക്ഡൗണിനെ തുടര്‍ന്ന് ലോകം വീടുകളിലേക്ക് ചുരുങ്ങിയതോടെ വീഡിയോ കോളിംഗിന്റെ ഒരു വിസ്‌ഫോടനം തന്നെയാണ് ലോകത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ അത്തരം വീഡിയോ കോളിംഗ് ആപ്പുകള്‍ക്കും സുവര്‍ണകാലമാണ് ഇപ്പോള്‍. അത്തരത്തില്‍ ഇപ്പോള്‍ ഏറെ മിന്നിച്ചു നില്‍ക്കുന്ന ആപ്പാണ് സൂം. ഇപ്പോഴിതാ സൂം ആപ്പിലൂടെ കോടതി വധശിക്ഷ വരെ വിധിച്ചിരിക്കുകയാണ്.
സിംഗപ്പൂരിലാണ് സംഭവം. മയക്കുമരുന്ന് കേസില്‍ പിടിയിലായ പുനിതന്‍ ഗണേശനെ (37) യാണ് സിംഗപ്പൂരിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മലേഷ്യന്‍ സ്വദേശിയാണ് ഇയാള്‍.
Read more
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കോടതി നടപടികള്‍ സൂം ആപ്പ് വഴി നടത്തിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സിംഗപ്പൂരിലെ പല കോടതി വിചാരണകളും മാറ്റിവെച്ചിരിക്കുകയാണ്.