യു.എൻ ഭീകര പട്ടികയിലുള്ള താലിബാൻ നേതാവ് അഫ്ഗാൻ പ്രധാനമന്ത്രിയാകാൻ സാദ്ധ്യത

ഐക്യരാഷ്ട്രസഭയുടെ ഭീകര പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള താലിബാൻ നേതാവായ മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദ്, അഫ്ഗാനിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ സാദ്ധ്യത. മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദ് 20 വർഷമായി താലിബാന്റെ നേതൃത്വ കൗൺസിലായ “റഹ്ബാരി ശൂറ” യുടെ തലവനാണ്.

2001 ൽ അമേരിക്കയുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇയാൾ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ മന്ത്രിയായിരുന്നു. ഒരു സൈനിക നേതാവ് എന്നതിനേക്കാൾ കൂടുതൽ മത നേതാവ് എന്ന നിലയിൽ അറിയപ്പെടുന്ന മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദ് താലിബാന്റെ ആത്മീയ നേതാവായ ഷെയ്ഖ് ഹിബത്തുല്ല അഖുൻസാദയുടെ അടുത്തയാളാണെന്നും പറയപ്പെടുന്നു.

Read more

താലിബാന്റെ ജന്മസ്ഥലമായ കാണ്ഡഹാർ സ്വദേശിയാണ് മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദ്. താലിബാൻ എന്ന സായുധ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു ഇയാളെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.