പാരീസ് അതിവേഗ റെയിൽ ശൃംഖലയ്ക്കുനേരെ ആക്രമണം, സംഭവം ഒളിമ്പിക്സ് ഉത്‌ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ്

ഫ്രാൻസിൻ്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് സമീപത്ത് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആണ് ആക്രമണം ഉണ്ടായതെന്ന് ശ്രദ്ധിക്കണം. പാരീസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായി. ഇതോടെ ഭൂരിഭാഗം മേഖലകളിലേയ്കുമുള്ള റെയില്‍ ഗതാഗതം താറുമാറായി.

റെയിൽ ഗതാഗതം സ്തംഭിക്കാനുള്ള നീക്കമാണ് ഉണ്ടായതെന്ന് എന്നാണ് റിപ്പോർട്ട്. ഫ്രാന്‍സിലെ പല മേഖലകളിലും റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. യാത്രകൾ നീട്ടിവെക്കാനും ആരും സ്റ്റേഷൻ പരിസരത്ത് പോകരുതെന്നും അധികൃതർ പറഞ്ഞിട്ടുണ്ട്.

എന്തായാലും റെയിൽഗതാഗതം പുനരാരംഭിക്കാൻ ഒരാഴ്ചയോളം എടുക്കുമെന്നാണ് വിവരം. എന്തായാലും ഒളിമ്പിക്സ് പടിവാതിൽക്കൽ നിൽക്കെ വലിയ തിരിച്ചടിയാണ് ഫ്രാൻസിന് കിട്ടിയിരിക്കുന്നത്.

ആക്രമണങ്ങൾ ഏകദേശം 250,000 യാത്രക്കാരെ ബാധിച്ചതായി പാരീസ് റീജിയണൽ കൗൺസിൽ മേധാവി വലേരി പെക്രെസ് പറഞ്ഞു. വാരാന്ത്യത്തിൽ 800,000-ത്തിലധികം ആളുകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.