'ശസ്ത്രക്രിയയ്ക്ക് ഡോക്ടർ ഉപയോഗിച്ചത് 'പേനാക്കത്തി'; അതും ഉച്ചയ്ക്ക് പഴങ്ങൾ മുറിക്കാൻ ഉപയോഗിച്ചത്

ഇംഗ്ലണ്ടിൽ ഹൃദയശസ്ത്രക്രിയയ്ക്ക് ഡോക്ടർ പേനാക്കത്തി ഉപയോഗിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് ഹൃദയശസ്ത്രക്രിയയ്ക്ക് ഡോക്ടർ സ്വിസ് ആര്‍മിയുടെ പേനാക്കത്തി ഉപയോഗിച്ചതായുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്. സര്‍ജിക്കൽ ബ്ലൈഡ് കിട്ടാത്തതിനെ തുടർന്നാണ് ഡോക്ടർ പേനാക്കത്തി ഉപയോഗിച്ചത്.

ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് അണുവിമുക്തമാക്കിയ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടിയന്തര സർജറി ആയതുകൊണ്ട് സര്‍ജിക്കൽ ബ്ലൈഡ് കിട്ടാതായപ്പോള്‍ സ്വിസ് ആര്‍മിയുടെ പേനാക്കത്തി ഉപയോഗിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച പേനാക്കത്തി ഡോക്ടര്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കവേ പഴം മുറിക്കാന്‍ ഉപയോഗിച്ചിരുന്നതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രോഗി സുഖം പ്രാപിച്ചെങ്കിലും രോഗിയുടെയോ സർജന്‍റെയോ ഐഡന്‍റിറ്റി ഇതുവരെയും സ്ഥാപനം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സംഭവം തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും ഒരിക്കലും ഒരു പേനാക്കത്തി അണുവിമുക്തമല്ലെന്നും മുൻ കൺസൾട്ടന്‍റ് സർജനുമായ പ്രൊഫസർ ഗ്രെയിം പോസ്റ്റൺ പറഞ്ഞു. പേനാക്കത്തി ഒരു ഓപ്പറേറ്റിംഗ് ഉപകരണമല്ലെന്നും എല്ലാ കിറ്റുകളും ഓപ്പറേഷന്‍ തീയറ്ററില്‍ ഉണ്ടായിരുന്നിരിക്കണമെന്നും ഗ്രെയിം പോസ്റ്റൺ പറഞ്ഞു. അതേസമയം സംഭവം പുറത്തറിഞ്ഞതോടെ വിഷയം വിവാദമായിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം