ലൈംഗികത അടക്കമുള്ള എല്ലാ ആവശ്യങ്ങളും ഭാര്യ നിറവേറ്റിക്കൊടുക്കണം, ദിവസങ്ങൾ മാത്രം ആയുസ്; ട്രെൻ‌ഡായി 'പ്ലഷർ വിവാഹം'

വിവാഹം എന്നത് രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള കൂടിച്ചേൽ ആണെന്നാണ് പറയാറ്. എന്നാൽ ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തെ സംബന്ധിച്ച് ഈ കാഴ്ചപ്പാട് അല്പം വിദൂരമാണ്. ഈ ഗ്രാമത്തിൽ ഇപ്പോൾ ട്രെൻ‌ഡായി മാറിരിയിക്കുകയാണ് ‘പ്ലഷർ വിവാഹം’. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ വിവാഹത്തിനെതിരെ എതിർപ്പുയരാൻ നിരവധി കാരണങ്ങൾ ഉണ്ട്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ സ്ഥലമാണ് പൻകാക്കിൽ. ഇവിടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടി പണത്തിന് വേണ്ടി വിനോദ സഞ്ചാരിയെ വിവാഹം കഴിക്കുന്ന രീതിയാണ് ‘പ്ലഷർ വിവാഹം’. ഇതിനെ മുതലാക്കുന്ന നിരവധി വിനോദസഞ്ചാരികളുമുണ്ടെന്ന് തന്നെ പറയാം. വിനോദ സഞ്ചാരത്തെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്ന ഒരു കച്ചവടമെന്ന രീതിയിലാണ് ഇവിടുത്തുകാർ പ്ലഷർ വിവാഹത്തെ കാണുന്നത്.

എന്നാൽ ഈ വിവാഹം തികച്ചും താത്ക്കാലികമാണ്. ആഴ്ചകൾ അല്ലെങ്കിൽ ദിവസങ്ങൾ മാത്രമേ ഈ ദാമ്പത്യത്തിന് ആയുസുള്ളൂ. മിഡിൽ ഇസ്റ്റിൽ നിന്നും മറ്റും വരുന്ന വിനോദ സഞ്ചാരികളെ പാവപ്പെട്ട പെൺകുട്ടികൾ വിവാഹം കഴിക്കുന്നു. ആദ്യകാലത്ത് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒക്കെയാണ് വിനോദ സഞ്ചാരിയെ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഏജൻസികളാണ് വിനോദസഞ്ചാരികളെ പ്രദേശത്തെ ദരിദ്രരായ സ്ത്രീകൾക്ക് പരിചയപ്പെടുത്തുന്നത്. തുടർന്ന് ഇരുവരുടെയും സമ്മതത്തോടെ അനൗപചാരിക വിവാഹ ചടങ്ങുകൾ നടത്തും. വരൻ വധുവിന് പണം നൽകുകയും ചെയ്യും. അയാൾ തിരിച്ചുപോകുന്നതുവരെ ലൈംഗികത അടക്കമുള്ള അയാളുടെ എല്ലാ ആവശ്യങ്ങളും ഭാര്യ നിറവേറ്റിക്കൊടുക്കണം. പിന്നീട് അയാൾ തിരികെ പോകുന്നതോടെ ദാമ്പത്യം അവസാനിക്കും.

അതേസമയം പ്ലഷർ വിവാഹത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഇത്തരം താത്ക്കാലിക വിവാഹങ്ങളിലൂടെ ദരിദ്രരായ പെൺകുട്ടികളെ ചൂഷണം ചെയ്യുകയും സെക്സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകായും ചെയ്യുമെന്ന നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. കൂടാതെ, ഈ താൽക്കാലിക വിവാഹങ്ങൾ ഇന്തോനേഷ്യൻ നിയമപ്രകാരം തെറ്റാണെന്നും വിമർശനം ഉയരുന്നുണ്ട്. 19 വയസാണ് അവിടെ വിവാഹപ്രായം. ദൃഢവും ശാശ്വതവുമായ കുടുംബബന്ധം സ്ഥാപിക്കുക എന്ന അടിസ്ഥാന ആശയത്തിന് ഇത്തരം വിവാഹങ്ങൾ എതിരാണ്. നിയമങ്ങൾ ലംഘിച്ചാൽ പിഴകൾ, ജയിൽവാസം, സാമൂഹികമോ മതപരമോ ആയ പ്രത്യാഘാതങ്ങൾ എന്നിവയും നേരിടേണ്ടിയും വരും.

Read more