വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സൈനികരെ പുറത്താക്കി യു.എസ്

വാക്‌സിന്‍ സ്വീകരിക്കാന്‍ സമ്മതിക്കാത്ത സൈനികരെ പുറത്താക്കുന്നതിന് ഉള്ള നടപടി ആരംഭിച്ച് യുഎസ്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കി. ആര്‍മിയിലെ പട്ടാളക്കാര്‍, മിലിറ്ററി ബേസിലെ മുഴുവന്‍ സമയ ജീവനക്കാര്‍, കേഡറ്റുകള്‍ എന്നിവര്‍ക്കാണ് ഈ ഉത്തരവ് ബാധകമാകുന്നത്.വാക്‌സിന്‍ സ്വീകരിക്കുന്നതിന് പ്രത്യേക ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ള സൈനികര്‍ക്ക് ഉത്തരവ് ബാധകമാകില്ല.

2021 ആഗസ്റ്റില്‍ എല്ലാ സൈനികരും നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്ന് പെന്റഗണ്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ ചുവട് പിടിച്ചാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ പുറത്താക്കാനുള്ള പുതിയ തീരുമാനം. സൈന്യത്തെ എപ്പോഴും സജ്ജമാക്കി നിലനിര്‍ത്തുന്നതിന് ഇത് അത്യാവശ്യമാണ് എന്ന് യു.എസ് സൈന്യം പ്രതികരിച്ചു.

79 സൈനികരാണ് ഇതുവരെ യുഎസില്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്ത സൈനികര്‍ സൈന്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് യു.എസിന്റെ വിലയിരുത്തല്‍. നിലവില്‍ ഭൂരിപക്ഷം സൈനികരും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവരാണ്. നേരത്തെ യുഎസിലെ ഫയര്‍ഫോഴ്‌സിലും വാക്‌സിന്‍ സ്വീകരിക്കാത്തവരം പുറത്താക്കുന്നതിന് ഉള്ള നടപടികള്‍ തുടങ്ങിയിരുന്നു.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം