വാക്‌സിന്‍ സ്വീകരിക്കാന്‍ സമ്മതിക്കാത്ത സൈനികരെ പുറത്താക്കുന്നതിന് ഉള്ള നടപടി ആരംഭിച്ച് യുഎസ്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കി. ആര്‍മിയിലെ പട്ടാളക്കാര്‍, മിലിറ്ററി ബേസിലെ മുഴുവന്‍ സമയ ജീവനക്കാര്‍, കേഡറ്റുകള്‍ എന്നിവര്‍ക്കാണ് ഈ ഉത്തരവ് ബാധകമാകുന്നത്.വാക്‌സിന്‍ സ്വീകരിക്കുന്നതിന് പ്രത്യേക ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ള സൈനികര്‍ക്ക് ഉത്തരവ് ബാധകമാകില്ല.
2021 ആഗസ്റ്റില്‍ എല്ലാ സൈനികരും നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്ന് പെന്റഗണ്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ ചുവട് പിടിച്ചാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ പുറത്താക്കാനുള്ള പുതിയ തീരുമാനം. സൈന്യത്തെ എപ്പോഴും സജ്ജമാക്കി നിലനിര്‍ത്തുന്നതിന് ഇത് അത്യാവശ്യമാണ് എന്ന് യു.എസ് സൈന്യം പ്രതികരിച്ചു.
Read more
79 സൈനികരാണ് ഇതുവരെ യുഎസില്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്ത സൈനികര്‍ സൈന്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് യു.എസിന്റെ വിലയിരുത്തല്‍. നിലവില്‍ ഭൂരിപക്ഷം സൈനികരും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവരാണ്. നേരത്തെ യുഎസിലെ ഫയര്‍ഫോഴ്‌സിലും വാക്‌സിന്‍ സ്വീകരിക്കാത്തവരം പുറത്താക്കുന്നതിന് ഉള്ള നടപടികള്‍ തുടങ്ങിയിരുന്നു.