സഞ്ചാരികൾക്ക് വീണ്ടും വിസ്മയലോകം തീർത്ത് ദുബായ് എക്സ്പോ നഗരി; നാളെ തുറക്കും

സഞ്ചാരികൾക്ക് മുന്നിൽ വാതിൽ തുറന്ന് എക്സ്പോ നഗരി നാളെ മുതൽ വീണ്ടും. എക്സ്പോ മേളയിലേക്ക് കാണികളെ ആകർഷിച്ച മിക്ക വിനോദ, വിജ്ഞാന സംവിധാനങ്ങളും നിലനിർത്തിയാണ് നഗരി നാളെ വീണ്ടും തുറക്കുന്നത്. നഗരിയിലേക്ക് പ്രവേശനം സൗജന്യമാണ്. പക്ഷെ, പവലിയനുകൾ സന്ദർശിക്കാൻ പാസെടുക്കണം.

ലക്ഷങ്ങളെ ദുബായ് എക്സ്പോ നഗരിയിലേക്ക് ആകർഷിച്ച അൽവാസൽ പ്ലാസയിലെ പ്രദർശനങ്ങൾ വീണ്ടും ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസം ഈ ഡോമിൽ വീണ്ടും വിസ്മയ കാഴ്ചകൾ നിറയും. ശനിയാഴ്ച രാത്രി 6.15ന് നിശ്ചയിച്ചിരിക്കുന്ന ‘അൽ വാസലിന്‍റെ ഉണർവ്’ എന്ന പരിപാടിയാണ് ഉദ്ഘാടന ദിവസത്തെ ഹൈലൈറ്റ്.

വെള്ളം മുകളിലേക്ക് ഒഴുകുന്ന പ്രതീതിയുണർത്തുന്ന വെള്ളച്ചാട്ടമായ വാട്ടർ ഫീച്ചറും ആയിരങ്ങളെ വീണ്ടും എക്സ്പോ നഗരിയിലെത്തിക്കും. ടെറ, അലിഫ്, വിഷൻ, വുമൺ എന്നീ നാലു പവലിയനുകളിലേക്ക് പ്രവേശിക്കാൻ ഒരു ദിവസത്തേക്കുള്ള പ്രത്യേക പാസിന് 120 ദിർഹമാണ് നിരക്ക്. ടെറ, അലിഫ് പവലിയനുകൽ മാത്രം കാണാൻ 50 ദിർഹമിന്‍റെ പാസുമുണ്ട്. കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ‘ഗാർഡൻ ഇൻ ദ സ്കൈ’ പ്രവേശനത്തിന് 30 ദിർഹമാണ് നിരക്ക്.

അഞ്ച് വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമാണ് ഇവിടെ സൗജന്യം. 12 വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പവലിയനുകളിൽ പ്രവേശിക്കാനും പണമടക്കേണ്ടതില്ല. എന്നാൽ ഇവർ ടിക്കറ്റ് ബൂത്തുകളിൽ നിന്ന് പ്രത്യേക പാസ് വാങ്ങണം. പവലിയനുകളിലേക്ക് രാവിലെ പത്ത് മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രവേശനം.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍