'അഞ്ച് പതിറ്റാണ്ടിന്റെ അവിസ്മരണീയ ചരിത്രബന്ധം'; യു.എ.ഇയും ഇന്ത്യയും ചേർന്ന് തപാൽ സ്റ്റാമ്പ് പുറത്തിറക്കി

അഞ്ചുപതിറ്റാണ്ടിന്റെ അവിസ്മരണീയ ചരിത്ര ബന്ധത്തിന്റെ ഭാ​ഗമായി ഇന്ത്യയും യുഎഇയും ചേർന്ന് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷവും, ഏഴ് എമിറേറ്റുകളായി യുഎഇ സ്വാതന്ത്ര്യം പ്രാപിച്ചശേഷമുള്ള 50 വർഷവും ഒന്നിച്ച് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. എമിറേറ്റ്സ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവ സഹകരിച്ചാണ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്.

എമിറേറ്റ്സ് പോസ്റ്റ് സി.ഇ.ഒ. അബ്ദുള്ള എം. അൽ അശ്രം ആണ് സ്റ്റാമ്പ് പ്രകാശനംചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ എമിറേറ്റ്സ് പോസ്റ്റ് സി.ഇ.ഒ. അബ്ദുള്ള എം. അൽ അശ്രം പറഞ്ഞു. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതിയായ സഞ്ജയ് സുധീറിന് സ്റ്റാമ്പ് കൈമാറിയായിരുന്നു പ്രകാശനം.

ഈ സംരംഭം ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള ഉഭയകക്ഷി സഹകരണത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ പങ്കാളിത്ത കരാറില്‍ ഇന്ത്യയും യു എ ഇ യും അടുത്തിടെ ഒപ്പുവച്ചിരുന്നു. കരാര്‍ ബിസിനസുകളെ ഗുണപരമായി സ്വാധീനിക്കുകയും, വൈവിധ്യവത്ക്കരണത്തെയും സര്‍ക്കാറിന്റെ സുസ്ഥിര വികസന തന്ത്രങ്ങളെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് എമിറേറ്റ്‌സ് പോസ്റ്റ് അധികൃതര്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അഞ്ചുപതിറ്റാണ്ട് പൂർത്തിയാകുമ്പോഴാണ് ഒന്നിച്ച് തപാൽസ്റ്റാമ്പും പുറത്തിറക്കിയത്. 30 ലക്ഷം ഇന്ത്യക്കാർ ജോലിചെയ്യുന്ന യുഎഇയിൽ ഇരുരാജ്യങ്ങളിലെ ജനങ്ങൾക്കുള്ള ആദരവുകൂടിയാണ് ഇതെന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു