സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്‌സ് ധരിച്ചെത്തിയാല്‍ പിഴ; സൗദി അറേബ്യ

ഇനി മുതല്‍ പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് ധരിച്ചെത്തിയാല്‍ പിഴ ഈടാക്കുമെന്ന് സൗദി അറേബ്യ. ഇക്കാര്യവുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതിക്ക് സൗദി ആഭ്യന്തര മന്ത്രി അംഗീകാരം നല്‍കി.

പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്‌സ് ധരിക്കുന്നതിന് പ്രശ്‌നമില്ല. സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്‌സ് ധരിച്ച് പ്രവേശിച്ചാല്‍ 250 റിയാല്‍ മുതല്‍ 500 റിയാല്‍വരെ പിഴ ഈടാക്കാനാണ് തീരുമാനം.

രാജ്യത്തെ പൊതു അഭിരുചി സംബന്ധിച്ച് 19 നിയമലംഘനങ്ങളും അതിന്റെ ശിക്ഷകളുമാണ് നിയമാവലിയില്‍ ഇതുവരെ ഉണ്ടായിരുന്നത്. 2019ലാണ് രാജ്യത്ത് ഇങ്ങനെയൊരു നിയമാവലി പ്രാബല്യത്തില്‍ വരുന്നത്. ഇതിലേക്കാണ് സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്‌സ് ധരിച്ചാല്‍ പിഴ ഈടാക്കുമെന്ന കാര്യം ചേര്‍ത്തിരിക്കുന്നത്.

സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ അംഗീകാരം നല്‍കിയ നിയമാവലി പു്രകാരം ഇതിലെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ. ജനവാസ മേഖലകളില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കുക, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കുക, സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിക്കുക, സഭ്യതയില്ലാത്ത പെരുമാറുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് നിയമാവലിയില്‍ നല്‍കിയിട്ടുള്ളത്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി