ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ സ്പോൺസർഷിപ്പ് മാറ്റാവുന്ന നിയമം പ്രാബല്യത്തിൽ വരുത്തി സൗദി അറേബ്യ. ഇഖാമ പുതുക്കാൻ തയാറാകാത്ത തൊഴിലുടമയിൽ നിന്ന് സ്പോൺസർഷിപ്പ് മാറുമ്പോൾ പഴയ ഇഖാമ കുടിശിക ഒഴിവാക്കി പുതിയ തൊഴിലുടമയിലേക്ക് മാറാൻ അനുമതി നൽകുന്ന വ്യവസ്ഥയാണ് സൗദിയിൽ പ്രാബല്യത്തിൽ വന്നത്.
പുതിയ തൊഴിലുടമ സ്പോൺസർഷിപ്പ് എടുക്കാൻ തയാറാണെന്ന അപേക്ഷ അയച്ച് കഴിഞ്ഞാൽ തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് പുതിയ ഓപ്ഷൻ തിരഞ്ഞെടുക്കാം.
പഴയ തൊഴിലുടമ അടക്കാത്ത ഇഖാമ ഫീസ് അദ്ദേഹത്തിന്റെ മേൽ തന്നെ നിലനിർത്തി പുതിയ തൊഴിലുടമയിലേക്ക് മാറ്റം എന്ന ഒപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. വ്യക്തിഗത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാത്രമായിരുന്നു നേരത്തെ ഈ ആനുകൂല്യം ബാധകമായിരുന്നതെങ്കിൽ ഇപ്പോൾ മുഴുവൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ബാധകമാകുന്നത്.
Read more
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് സൗദി പുതിയ നിയമം ആവിഷ്‌ക്കരിച്ചത്.