പുറത്തേക്ക് ഇറങ്ങുമ്പോള്‍ രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍ എല്ലാവരും മാസ്‌ക് ധിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി യു.എ.ഇ. ശ്വാസസംബന്ധമായ അസുഖങ്ങളോ, വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള കുട്ടികള്‍ക്ക് മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഇളവ് ഉണ്ടായിരിക്കുക. അത്തരം ബുദ്ധിമുട്ടുകളുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല.
“കുട്ടികളില്‍ വൈറസ് ബാധിക്കാനുള്ള സാദ്ധ്യത കുറവാണെങ്കിലും അവര്‍ വൈറസ് വാഹകരാകാം. മറ്റുള്ളവര്‍ക്ക് അതെളുപ്പത്തില്‍ ബാധിക്കാം. മുഖാവരണം ധരിക്കുന്നത് രോഗം പകരാനുള്ള സാദ്ധ്യത കുറക്കും.” യു.എ.ഇ. സര്‍ക്കാര്‍ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മദി പറഞ്ഞു.
തുടര്‍ച്ചയായി നാലാംദിനവും യു.എ.ഇ.യില്‍ കോവിഡ് മരണമില്ല എന്നത് ആശ്വാസവാര്‍ത്തയാണ്. നിലവില്‍ 5911 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 55,090 പേരാണ് രോഗമുക്തി നേടിയത്. 30,000 പേരില്‍ നടത്തിയ പരിശോധനയില്‍ 189 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 351.
Read more
സൗദി അറേബ്യയില്‍ 1635 പേര്‍കൂടി സുഖം പ്രാപിച്ചു. 1342 പേര്‍ പുതിതായി രോഗബാധിതരായി. ഇതോടെ ആകെ രോഗബാധിതര്‍ 2,81,435 ആയി. ഇതില്‍ 2,43,688 പേര്‍ രോഗമുക്തി നേടി. 34,763 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1983 പേരുടെ നില ഗുരുതരമാണ്.