റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എം.സി.സി. യുടെ ആദ്യ ചാര്‍ട്ടേഡ് വിമാന സര്‍വീസ് മുടങ്ങി. ചൊവ്വാഴ്ച്ച പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന് അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. ആദ്യം പുലര്‍ച്ചെയും പിന്നീട് വൈകീട്ട് ആറിനും നിശ്ചയിച്ച സ്‌പൈസ് ജെറ്റ് വിമാനം ചൊവ്വാഴ്ച രാത്രിയായിട്ടും റാസല്‍ഖൈമയില്‍ എത്തിയില്ല.
സാങ്കേതിക പ്രശ്‌നം ഒഴിവാക്കി വിമാനം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ യാത്ര തിരിക്കുമെന്നാണ് വിവരം. ഉച്ചക്ക് രണ്ട് മണി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാരെ രാത്രി ഒമ്പതോടെ ഹോട്ടലിലേക്ക് മാറ്റി. ഗര്‍ഭിണികളും കുട്ടികളുമടക്കം 178 യാത്രക്കാരരാണ് ഏഴു മണിക്കൂറോളം വിമാനത്തിനായി കാത്തിരുന്നത്.
Read more
രാഷ്ട്രീയ ഇടപെടലാണ് ചാര്‍ട്ടര്‍ വിമാനം മുടക്കിയതെന്ന ചര്‍ച്ചകള്‍ സജീവമാവുകയാണ്. വന്ദേഭാരത് മിഷന്‍ വിമാനങ്ങളേക്കാള്‍ കൂടുതല്‍ തുക ഈടാക്കി യാത്രക്കാരെ എത്തിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് കേരളം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു എന്ന യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാറിന്റെ പ്രസ്താവനയും പുറത്തു വന്നിട്ടുണ്ട്.