വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് 1,20,183 പേര്‍. 5,09,196 പ്രവാസികളാണ് തിരിച്ചുവരവിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തതട്ടുള്ളത്. 702 സര്‍വ്വീസുകളാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇതുവരെ നടത്തിയിട്ടുള്ളത്.
യു.എ.ഇയില്‍ നിന്ന് 2,35,498 പേരും സൗദിയില്‍ നിന്ന് 84,940 പേരും ഖത്തര്‍, ബഹ്റിന്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 54,079, 17,389, 34,031, 34,513 പേരുമാണ് തിരിച്ചുവരവിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റ് രാജ്യങ്ങളില്‍നിന്ന് 66,135 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read more
ജൂണ്‍ 26-ന് പുലര്‍ച്ചെവരെ എത്തിയത് 648 വിമാനങ്ങളാണ്. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ജൂണ്‍ 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് ഷെഡ്യൂള്‍ ചെയ്തത്. യു.എ.ഇ.യില്‍ നിന്നുമാത്രം 118 വിമാനങ്ങളുണ്ട്. ഇതില്‍ 94-ഉം വിവിധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്തതാണ്. ഖത്തറില്‍നിന്ന് 17 വിമാനങ്ങളുണ്ട്. കെനിയ, ഫ്രാന്‍സ്, വിയറ്റ്‌നാം, ജോര്‍ജിയ, യുക്രൈന്‍, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് ഓരോ വിമാനവും യു.കെ.യില്‍നിന്ന് മൂന്ന് വിമാനവുമുണ്ട്.