പത്ത് മത്സരങ്ങൾ നേടിയത് 95 റൺ മാത്രം ആവറേജും ഇല്ല സ്ട്രൈക്ക് റേറ്റും ഇല്ല, ഇത് ഇന്ത്യൻ ടീമിലെ പ്രമുഖന്റെ ബാറ്റിംഗ് കണക്കുകൾ ആണ്; പുറത്താക്കണം എന്ന ആവശ്യം ശക്തം

ചില അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ചില സൂചനകൾ നമുക്ക് കിട്ടും, ആ സൂചന കാണുമ്പോൾ തന്നെ അത് ഒഴിവാക്കി കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് പോകാൻ നമുക്ക് പറ്റും. ഇനി അപകടം ഒന്നും വരില്ലെന്നേ, നമുക്ക് ഇതൊന്നും വിഷയമല്ല എന്ന മട്ടിൽ അതിനെ ശ്രദ്ധിക്കാതെ പോയാലോ- ചിലപ്പോൾ വലിയ പണി കിട്ടും. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥ പോലെ. അത്തരത്തിൽ ഇപ്പോൾ പരിഹരിച്ചാൽ വലിയ കുഴപ്പം ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റുന്ന ഒരു പ്രശ്നം ഇന്ത്യക്കുണ്ട്. സംഭവം മറ്റൊന്നും അല്ല ഇന്ത്യൻ ഓൾ റൗണ്ടറുമാരായ ജഡേജയുടെയും അക്സറിന്റെയും ഫോം സംബന്ധിച്ചാണ്.

രവീന്ദ്ര ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറുമാരുടെ പട്ടിക എടുത്താൽ അതിൽ മുന്നിൽ ഉള്ള പേരാണ്. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും എല്ലാം ജഡേജ മികച്ചവനാണ് എന്നത് ഈ കാലഘട്ടത്തിൽ നമുക്ക് മനസ്സിലായിട്ടുണ്ട്. എന്നാൽ കുറച്ചുകാലങ്ങളായി ജഡേജ ബോളിങ്ങിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും ബാറ്റിംഗിൽ അത്ര മികവ് കാണിക്കുന്നില്ല. താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഇമ്പാക്ട് ഇല്ലെന്ന് സാരം. അതെ സമയം യുവതാരം അക്‌സർ ആകട്ടെ ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങുകയും ചെയ്യുന്നു,

ജഡേജയുടെ കാര്യം ശരിക്കും കഷ്ടമാണ്. താരം ബാറ്റിംഗിൽ കുറച്ചുകാലമായി ഒട്ടും ആത്മവിശ്വാസത്തിൽ അല്ല ക്രീസിൽ ഇറങ്ങുന്നത്. ക്രീസിൽ എത്തി വന്നയുടനെ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ തകർത്തടിക്കുക എന്നതാണ് അയാളുടെ റോൾ. പക്ഷെ അയാൾക്ക് ഇപ്പോൾ അത് സാധിക്കുന്നില്ല. ഒരു ഓൾ റൗണ്ടർ എന്ന നിലയിൽ ഈ കാലയളവിൽ തിളങ്ങുന്നത് എന്നതിനെക്കാൾ ഉപരി ഒരു ബോളർ എന്ന നിലയിലാണ് താരം മുന്നേറിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ അയാൾ ഒരു ബോളർ എന്ന നിലയിൽ ചുരുങ്ങപെടുന്നു എന്നതാണ് യാഥാർഥ്യം.

പഴയ ജഡേജയുടെ പ്രഭാവമൊക്കെ മങ്ങി തുടങ്ങി എന്നും ഇനി മാറി ചിന്തിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന അവസ്ഥയിലാണ് ഇന്ത്യ എന്നാണ് ആരാധകർ പറയുന്നത്. 10 ടി 20 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി വെറും 95 റൺ മാത്രമാണ് താരത്തിന് നേടാൻ പറ്റിയത്. ഇന്നലെ നടന്ന മത്സരത്തിൽ റൺ ഒന്നും എടുക്കാതെ നിരക്ഷപെടുത്തിയ താരത്തെ പുറത്താക്കണം എന്ന ആവശ്യം ശക്തമാണ്.