ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ക്രിക്കറ്റ് ഹോങ്കോംഗ്, ഹോങ്കോംഗ് ക്രിക്കറ്റ് സിക്സ് ടൂർണമെന്റ് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് . ഫുട്സാലിന് സമാനമായ ഒരു ടൂർണമെൻ്റ് ആണിത്. ഓരോ ടീമും ആറ് കളിക്കാരുമായി കളിക്കുന്നു. നവംബർ 1 മുതൽ 3 വരെയാണ് ടൂർണമെൻ്റ് നടക്കുക.
വരാനിരിക്കുന്ന പതിപ്പിൽ 2012 ന് ശേഷം ഇന്ത്യ ഉൾപ്പെടെ 12 ടീമുകൾ പങ്കെടുക്കും. ഓസ്ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ആതിഥേയരായ ഹോങ്കോംഗ്, നേപ്പാൾ, ന്യൂസിലാൻഡ്, ഒമാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുണൈറ്റഡ് എന്നിവയാണ് പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങൾ. 1992-ൽ ആരംഭിച്ച ഈ നൂതന ടൂർണമെൻ്റ്, സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, ഷെയ്ൻ വോൺ, വസീം അക്രം, ഷോയിബ് മാലിക്, സനത് ജയസൂര്യ എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് ഇതിഹാസങ്ങളെ ഇതിൽ അവതരിപ്പിച്ചു.
2004 എഡിഷനിൽ, ഇന്ത്യൻ ടീമിനെ നിഖിൽ ചോപ്രയാണ് നയിച്ചത്. ഏകദിന, ടെസ്റ്റ് പരിചയമുള്ള നിരവധി കളിക്കാരെ ഇതിൽ ഉൾപ്പെടുത്തി. അക്കാലത്ത് 23 വയസ്സ് മാത്രം പ്രായമുള്ള, ഒരു യുവ എംഎസ് ധോണിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ടൂർണമെൻ്റിൽ ധോണി വിക്കറ്റ് കീപ്പറായിരുന്നില്ല, പ്രവീൺ ആംരെ ആയിരുന്നു ആ സ്ഥാനത്ത് നിന്നത്. യു.എ.ഇ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, കൂടാതെ ആതിഥേയരായ ഹോങ്കോങ്ങിനെതിരെ പോലും ഇന്ത്യ തോറ്റു എന്നത് ശ്രദ്ധിക്കണം. ധോണിയായിരുന്നു ഇന്ത്യയുടെ ഓപ്പണർ.
ടീമിൻ്റെ ബുദ്ധിമുട്ടിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫിൽ ധോണി മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത അദ്ദേഹം അഞ്ച് സിക്സറുകളും ഒരു ബൗണ്ടറിയും അടിച്ചു, വെറും എട്ട് പന്തിൽ 36 റൺസ് നേടിയ ശേഷം കളംവിട്ടു. ടൂർണമെൻ്റിൻ്റെ നിയമങ്ങൾ അനുസരിച്ച്, 36 റൺസ് നേടിയാൽ കളിക്കാർ സ്വയം പിന്മാറണം.
ആ ടൂർണമെന്റിൽ ഇന്ത്യക്കായി വിക്കറ്റ് നേടിയ ഏക താരവും ധോണി ആയിരുന്നു എന്നതും ശ്രദ്ധിക്കണം.
🚨TEAM ANNOUNCEMENT🚨
Team India is gearing up to smash it out of the park at HK6! 🇮🇳💥
Prepare for explosive power hitting and a storm of sixes that will electrify the crowd! 🔥
Expect More Teams, More Sixes, More Excitement, and MAXIMUM THRILLS! 🔥🔥
HK6 is back from 1st to… pic.twitter.com/P5WDkksoJn
— Cricket Hong Kong, China (@CricketHK) October 7, 2024
Read more