ഈ മാസം 26 നു നടക്കാൻ ഇരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സീരീസിൽ മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ആണ് നിശ്ചയിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ തന്റെ പരിശീലന കുപ്പായത്തിൽ ആദ്യമായി അരങേറാൻ പോകുന്നത് ഈ സീരീസിലൂടെയാണ്. ഏകദിന മത്സരങ്ങളിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മ തിരികെ എത്തിയത് ഇന്ത്യൻ ആരാധകർ ആവേശകരമായി ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ ലോകകപ്പിന് ശേഷം വിരാട് കോലി ഉൾപ്പടെ ഒരുപാട് താരങ്ങളും ടീമിലേക്ക് മടങ്ങി വന്നു എന്നത് ശുഭകരമായ വാർത്തയാണ്. ടി-20 ഫോർമാറ്റുകളിലേക്ക് നേരത്തെ വന്ന റിപോർട്ടുകൾ പ്രകാരം നായകനായി സൂര്യ കുമാർ യാദവ് തന്നെ ആണ് നയിക്കുന്നത്.
ഇന്ത്യയുടെ ടി 20 സ്‌ക്വാഡിൽ ഇവരെല്ലാം:
ക്യാപ്റ്റൻ: സൂര്യ കുമാർ യാദവ്, ശുഭമന് ഗിൽ(വൈസ് ക്യാപ്റ്റൻ), യശസ്‌വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിഷാബ് പന്ത് (wk ), സഞ്ജു സാംസൺ (wk), ഹാർദിക് പാണ്ട്യ, ശിവം ദുബൈ, അക്‌സർ പട്ടേൽ, വാഷിങ്ങ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, അർശ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മൊഹമ്മദ് സിറാജ് എന്നിവരാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.
ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിൽ വരുന്ന താരങ്ങൾ ഇവർ:
ക്യാപ്റ്റൻ: രോഹിത് ശർമ്മ, വിരാട് കോലി, ശുഭമന് ഗിൽ(വൈസ് ക്യാപ്റ്റൻ), റിഷാബ് പന്ത്(wk ), കെ എൽ രാഹുൽ(wk ), ശ്രേയസ് അയ്യർ, ശിവം ദുബൈ, കുൽദീപ് യാദവ്, മൊഹമ്മദ് സിറാജ്, വാഷിങ്ങ്ടൺ സുന്ദർ, അർശ്ദീപ് സിംഗ്, അക്‌സർ പട്ടേൽ, റിയാൻ പരാഗ്, ഖലീൽ അഹമ്മദ്, ഹർഷിത് റാണ എന്നിവരാണ്.
Read more
മലയാളി താരം സഞ്ജു സാംസൺ ടി-20 ഫോർമാറ്റിൽ ഇടം നേടിയെങ്കിലും ഏകദിന മത്സരങ്ങളിൽ നിന്ന് തഴയപ്പെട്ടു. ടി-20 ലോകക്കപ്പിനു ശേഷം വിശ്രമത്തിൽ ആയിരുന്ന വിരാട് കോലി തിരികെ ടീമിലേക്ക് എത്തിയത് ഇന്ത്യൻ ആരാധകർക്ക് കൂടുതൽ ആവേശകരമായ വാർത്തയാണ്. ഏകദിന ടീമിലേക്ക് പുതിയതായി റിയാൻ പരാഗ്, ഖലീൽ അഹമ്മദ്, ഹർഷിത് റാണ എന്നിവർക്ക് അവസരം ലഭിച്ചു. ലോകകപ്പ് കഴിഞ്ഞതിനു ശേഷം ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർ വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. ഈ മാസം അവസാനം നടക്കാൻ ഇരിക്കുന്ന മത്സരങ്ങളിലേക്കുള്ള തയാറെടുപ്പുകൾ ഉടൻ തന്നെ ആരംഭിക്കാനാണ് ബിസിസിഐ ഗംഭീറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.