'മുംബൈ ഇന്ത്യൻസിന്റെ രക്ഷകനായി ക്രിക്കറ്റ് ദൈവം അവതരിച്ചു'; രോഹിത്ത് ശർമ്മയുടെ കാര്യത്തിൽ ആരാധകർക്ക് ആശ്വാസം

മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ അടുത്ത ഐപിഎലിൽ രോഹിത്ത് ശർമ്മയെ കാണാൻ സാധിക്കില്ല എന്ന ആരാധകരുടെ വിഷമത്തിന് വിരാമം. ക്രിക്കറ്റ് ദൈവമായ സച്ചിൻ ടെണ്ടുൽക്കർ ടീം മാനേജ്‌മെന്റുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വർഷത്തേക്ക് രോഹിത്ത് ശർമ്മയെ റീറ്റെയിൻ ചെയ്യണെമെന്നും കൂടാതെ ടീമിൽ നിന്നും മാറാൻ സാധ്യത ഉള്ള താരങ്ങളായ സൂര്യ കുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെയും നിലനിർത്തണം എന്നും സച്ചിൻ ടീം മാനേജ്മെന്റിനോട് നിർദേശിച്ചു.

ഈ തവണത്തെ ഐപിഎലിൽ മുംബൈയെ നയിച്ചത് ഹാർദിക്‌ പാണ്ട്യ ആയിരുന്നു. മുൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയെ മാറ്റി നിർത്തിക്കൊണ്ട് മുംബൈ എടുത്ത തീരുമാനത്തിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു. സീസൺ ഉടനീളം ഹാർദിക്‌ പാണ്ട്യ നയിച്ച ടീമിനെ സ്വന്തം ആരാധകർ പോലും കൂവുകയായിരുന്നു. ഈ സീസണിൽ മുംബൈ ഇന്ത്യൻസ് ഏറ്റവും അവസാന സ്ഥാനത്താണ് ടൂർണമെന്റ് അവസാനിപ്പിച്ചത്.

അടുത്ത ഫെബ്രുവരിയിലാണ്‌ മെഗാ താരലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതിൽ രോഹിത്ത് ശർമയെ സ്വന്തമാക്കാൻ ലക്‌നൗ സൂപ്പർ ജയ്ൻസ്റ്റും, ഡൽഹി ക്യാപിറ്റൽസും പരിശ്രമിക്കുന്നുണ്ടായിരുന്നു എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ മുംബൈ രോഹിതിനെ റീറ്റെയിൻ ചെയ്യ്താൽ അവരുടെ പരിശ്രമങ്ങൾക്ക് ഫലം കാണാതെ പോകേണ്ടി വരും.

ഈ വർഷം നടന്ന ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരങ്ങൾ തമ്മിൽ പരസ്പരം ഭിന്നതകൾ ഉണ്ടായിരുന്നു. അത് കൊണ്ടും കൂടിയാണ് ഇത്തവണ അവർക്ക് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കാതെ പോയത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. എന്നാൽ ഈ വർഷത്തെ ഐപിഎലിൽ രോഹിത്ത് ശർമ്മ, സൂര്യ കുമാർ, ഹാർദിക്‌, ബുമ്ര എന്നി താരങ്ങളെ റീറ്റെയിൻ ചെയ്യ്താൽ ടീം ട്രോഫി ഉയർത്തും എന്നത് ഉറപ്പാണ്. ഇവരുടെ മികവിലാണ് ഇന്ത്യ ഈ വർഷത്തെ ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. അതിന് ശേഷം താരങ്ങൾ എല്ലാവരും നല്ല സൗഹൃദത്തിലാണ്. അത് ടീമിന് ഗുണം ചെയ്യും എന്നാണ് ആരാധകർ പ്രതീഷിക്കുന്നത്.