'പണി ആയല്ലോ'; എങ്ങനെ ശ്രേയങ്ക പാട്ടീൽ വനിതാ ഏഷ്യ കപ്പിൽ നിന്നും പുറത്തായി ?; അമ്പരന്നു ക്രിക്കറ്റ് ആരാധകർ

2024 വനിതാ ഏഷ്യ കപ്പിൽ നിന്നും ഇന്ത്യൻ ഓൾ റൗണ്ടർ ശ്രേയങ്ക പാട്ടീൽ പുറത്ത്. പാകിസ്താനെതിരെ ഉള്ള മത്സരത്തിനിടയിൽ ആണ് താരത്തിന്റെ വിരലിനു പൊട്ടൽ ഉണ്ടായത്. ഇതിനെ തുടർന്ന് അടിയന്തര ചികിത്സ നേടിയെങ്കിലും ഫലം ഉണ്ടായില്ല. അത് കൊണ്ട് തന്നെ ഈ വർഷത്തെ ഏഷ്യ കപ്പ് ടൂർണമെന്റിൽ നിന്നും താരം പുറത്തായി. മത്സരത്തിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ഇടത് കൈയുടെ വിരലിനു പൊട്ടൽ സംഭവിച്ചത്.

ഈ വർഷം ആർസിബിക്കു വേണ്ടി കളിക്കുന്നതിനിടയിലും താരത്തിന് കൈക്ക് പൊട്ടൽ സംഭവിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ നിന്നും പുറത്തായ ശ്രേയങ്കയ്ക്ക് പകരം ടീമിലേക്ക് ഇടം കൈ സ്പിന്നർ തനുജ കൻവാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ആയിരുന്നു താരം ഇന്ത്യൻ കുപ്പായത്തിൽ തന്റെ അരങേറ്റ മത്സരം നടത്തിയത്. കഴിഞ്ഞ വിമൻസ് പ്രീമിയർ ലീഗിൽ താരം മികച്ച പ്രകടനമാണ് തനൂജ കാഴ്ച വെച്ചത്. ഗുജറാത്ത് ജയൻസ്റ്റിനു വേണ്ടി ആ സീസണിൽ 8 മത്സരങ്ങളിൽ നിന്നുമായി 10 വിക്കറ്റുകളാണ്‌ നേടിയത്. അത് കൊണ്ട് തന്നെ ടീമിൽ ശ്രേയങ്ക പാട്ടീലിന്റെ വിടവ് നികത്താൻ ഈ താരത്തിന് സാധിക്കും.

ഇപ്പോൾ ഇന്ത്യയും യുഎഇയും തമ്മിൽ മത്സരം നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി മികച്ച ബാറ്റിംഗ് ആണ് പുറത്തെടുത്തത്. ഇന്നത്തെ മത്സരത്തിൽ തനുജ കൻവാർ നാല് ഓവറിൽ 14 റൺസ് കൊടുത്ത തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റും നേടി.

Latest Stories

ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ അഭയം തന്നത് എൻഎസ്എസ്; ആര് വിചാരിച്ചാലും ആ ബന്ധം മുറിച്ചുമാറ്റാൻ പറ്റില്ല: രമേശ് ചെന്നിത്തല

450 കോടിയുടെ തട്ടിപ്പ്, ഇന്ത്യൻ സൂപ്പർ താരങ്ങൾക്ക് സമൻസ് അയക്കാൻ ഗുജറാത്ത് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ്; പ്രമുഖർ കുടുങ്ങും

'നായൻമാർക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം'; രമേശ് ചെന്നിത്തല എൻഎൻഎസിൻ്റെ പുത്രനെന്ന് ജി സുകുമാരൻ നായ‍ർ

രജനികാന്തിനൊപ്പം സിനിമ ചെയ്തതില്‍ നിരാശ, നായികയാക്കാമെന്ന് പറഞ്ഞു, പക്ഷെ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കി: ഖുശ്ബു

അദാനിയുമായുള്ള ബന്ധം പിരിഞ്ഞ് തമിഴ്‌നാട്; 82 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള റെന്‍ഡറുകള്‍ റദ്ദാക്കി; ബിസനസ് ഭീമന് വലിയ തിരിച്ചടി

'അനിൽ അംബാനിയുടെ കമ്പനിയിൽ കെഎഫ്സി നിക്ഷേപിച്ചത് 60 കോടി, കിട്ടിയത് 7കോടി'; പണം നൽകിയത് ഒരു ഗ്യാരന്റിയുമില്ലാതെയെന്ന് വിഡി സതീശൻ

മറ്റുള്ളവരുമായി എങ്ങനെ വഴക്കുണ്ടാക്കണം എന്ന് ആ ഇന്ത്യൻ താരം ഗവേഷണം നടത്തുന്നു, അറിഞ്ഞുകൊണ്ട് ഉടക്കുന്നത് അവന്റെ രാജതന്ത്രം; വെളിപ്പെടുത്തി ആരോൺ ഫിഞ്ച്

കലൂരിലെ നൃത്തപരിപാടി; വിവാദങ്ങൾക്കിടെ അമേരിക്കയിലേക്ക് പറന്ന് നടി ദിവ്യ ഉണ്ണി

ഒഴിച്ചു കൂടാനാകാത്ത സാഹചര്യങ്ങള്‍..; 'വിടാമുയര്‍ച്ചി' പൊങ്കലിനും എത്തില്ല, കാരണമെന്ത്?

രാജ്യത്തെ നടുക്കിയ ഭോപാല്‍ വിഷവാതക ദുരന്തം; 40 വര്‍ഷത്തിന് ശേഷം വിഷമാലിന്യങ്ങള്‍ നീക്കം ചെയ്തു