2024 വനിതാ ഏഷ്യ കപ്പിൽ നിന്നും ഇന്ത്യൻ ഓൾ റൗണ്ടർ ശ്രേയങ്ക പാട്ടീൽ പുറത്ത്. പാകിസ്താനെതിരെ ഉള്ള മത്സരത്തിനിടയിൽ ആണ് താരത്തിന്റെ വിരലിനു പൊട്ടൽ ഉണ്ടായത്. ഇതിനെ തുടർന്ന് അടിയന്തര ചികിത്സ നേടിയെങ്കിലും ഫലം ഉണ്ടായില്ല. അത് കൊണ്ട് തന്നെ ഈ വർഷത്തെ ഏഷ്യ കപ്പ് ടൂർണമെന്റിൽ നിന്നും താരം പുറത്തായി. മത്സരത്തിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ഇടത് കൈയുടെ വിരലിനു പൊട്ടൽ സംഭവിച്ചത്.
ഈ വർഷം ആർസിബിക്കു വേണ്ടി കളിക്കുന്നതിനിടയിലും താരത്തിന് കൈക്ക് പൊട്ടൽ സംഭവിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ നിന്നും പുറത്തായ ശ്രേയങ്കയ്ക്ക് പകരം ടീമിലേക്ക് ഇടം കൈ സ്പിന്നർ തനുജ കൻവാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ആയിരുന്നു താരം ഇന്ത്യൻ കുപ്പായത്തിൽ തന്റെ അരങേറ്റ മത്സരം നടത്തിയത്. കഴിഞ്ഞ വിമൻസ് പ്രീമിയർ ലീഗിൽ താരം മികച്ച പ്രകടനമാണ് തനൂജ കാഴ്ച വെച്ചത്. ഗുജറാത്ത് ജയൻസ്റ്റിനു വേണ്ടി ആ സീസണിൽ 8 മത്സരങ്ങളിൽ നിന്നുമായി 10 വിക്കറ്റുകളാണ് നേടിയത്. അത് കൊണ്ട് തന്നെ ടീമിൽ ശ്രേയങ്ക പാട്ടീലിന്റെ വിടവ് നികത്താൻ ഈ താരത്തിന് സാധിക്കും.
Read more
ഇപ്പോൾ ഇന്ത്യയും യുഎഇയും തമ്മിൽ മത്സരം നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി മികച്ച ബാറ്റിംഗ് ആണ് പുറത്തെടുത്തത്. ഇന്നത്തെ മത്സരത്തിൽ തനുജ കൻവാർ നാല് ഓവറിൽ 14 റൺസ് കൊടുത്ത തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റും നേടി.