'വീരുവുമല്ല റിച്ചാര്‍ഡ്‌സുമല്ല' , തുറന്നടിച്ച് വനിതാ സൂപ്പര്‍ താരം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സമീപ കാലത്തുണ്ടാക്കിയ മുന്നേറ്റം ചില്ലറയില്ല. സ്മൃതി മന്ദാനയെയും ഹര്‍മന്‍പ്രീത് കൗറിനെയും ഷഫാലി വര്‍മ്മയെയും പോലുള്ള താരങ്ങളുടെ കടന്നുവരവ് വനിതാ ക്രിക്കറ്റിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചു. പുതിയ കാലത്തെ താരങ്ങളില്‍ ഏറ്റവും ശ്രദ്ധനേടിയെടുത്തത് വെടിക്കെട്ട് ബാറ്റ്‌സ്‌വുമണ്‍ ഷഫാലി വര്‍മ്മയാണ്. വീരേന്ദര്‍ സെവാഗിനോടും വിവ് റിച്ചാര്‍ഡ്‌സിനോടുമൊക്കെ ഷഫാലി താരതമ്യം ചെയ്യപ്പെട്ടു. എന്നാല്‍ ആരുമായിട്ടുള്ള താരതമ്യവും ഷഫാലി ഇഷ്ടപ്പെടുന്നില്ല. ഒരു പ്രമുഖ ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷഫാലി മനസുതുറന്നത്.

ഷഫാലി വര്‍മ്മ എന്നു മാത്രം അറിയപ്പെടാനാണ് താല്‍പര്യം. സ്വന്തംശൈലിയിലൂടെ പേരെടുക്കണം. മറ്റു താരങ്ങളുടെ കളി കാണുകയോ നിരീക്ഷിക്കുകയോ ചെയ്യില്ലെന്ന് അതിന് അര്‍ത്ഥമില്ല. അവരില്‍ നിന്ന് എനിക്ക് ചിലത് പഠിക്കേണ്ടതുണ്ട്. എന്നാല്‍ ആരുടെ സ്‌റ്റൈലും കോപ്പിയടിക്കാനില്ല- ഷഫാലി പറഞ്ഞു.

സ്വന്തം പേരില്‍ അറിയപ്പെടണം. മറ്റൊരാളുടെ ക്ലോണ്‍ ആകാനില്ല. പക്ഷേ, വീരേന്ദര്‍ സെവാഗിനോട് താരതമ്യം ചെയ്യുന്നത് വലിയ ആത്മവിശ്വാസം നല്‍കുന്നെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നില്ലെന്നും ഷഫാലി പറഞ്ഞു. ആക്രമണോത്സുകത മുഖമുദ്രയാക്കിയ താരമാണ് ഷഫാലി. അതിനാല്‍ അവര്‍ സെവാഗിനോട് താരതമ്യം ചെയ്യപ്പെടുന്നു. വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിന്റെ ബാറ്റിംഗ് കാണാനും ഷഫാലിയോട് ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി