'അതാണ് നമുക്ക് അറിയാവുന്ന രോഹിത്', സിക്‌സിനെ പുകഴ്ത്തി മുന്‍ താരങ്ങള്‍ (വീഡിയോ)

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ പ്രമാണിമാരിലൊരാളാണെങ്കിലും ടെസ്റ്റില്‍ രോഹിത് ശര്‍മ്മ അത്രത്തോളം മാറ്ററിയിച്ചിട്ടില്ല. ആ പേരുദോഷം മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് ഹിറ്റ്മാന്‍. ലീഡ്‌സിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പവലിയനിലേക്ക് ജാഥ നടത്തിയപ്പോള്‍, അല്‍പ്പമെങ്കിലും പ്രതിരോധിച്ചത് രോഹിതാണ്. നൂറിലധികം ബോളുകള്‍ നേരിട്ട രോഹിത് പ്രതിസന്ധിഘട്ടങ്ങളില്‍ നിലയുറപ്പിച്ച് കളിക്കാനും തനിക്കാകുമെന്ന് തെളിയിച്ചു.

ലീഡ്‌സിലെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലും രോഹിത് മോശമാക്കിയില്ല. ഇംഗ്ലീഷ് ബൗളര്‍മാരെ ഒഴുക്കോടെ കളിക്കാന്‍ രോഹിതിന് സാധിച്ചു. പതിനാറാം ഓവറില്‍ ഒലി റോബിന്‍സനെ അപ്പര്‍ കട്ടിലൂടെ സിക്‌സിന് ശിക്ഷിച്ച രോഹിത് ഗാലറിക്ക് രസംപകര്‍ന്നു. ഓഫ് സ്റ്റംപിന് വെളിയിലേക്ക് റോബിന്‍സണ്‍ എറിഞ്ഞ ഷോര്‍ട്ട് ബോള്‍ രോഹിത് സ്ലിപ്പിന് മുകളിലൂടെ ഗാലറിയില്‍ എത്തിക്കുകയായിരുന്നു.

കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയാണ് അതെന്ന് പറഞ്ഞ് താരത്തെ അഭിനന്ദിച്ചു. നമുക്ക് അറിയാവുന്ന രോഹിതാണ് അതെന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ നിരീക്ഷണം. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടനും രോഹിതിനെ അഭിനന്ദിക്കാന്‍ ഒരു മടിയും കാട്ടിയില്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു