കരിയർ മാറ്റിമറിച്ചത് സഞ്ജുവിന്റെ ഇടപെടൽ കാരണം, വമ്പൻ വെളിപ്പെടുത്തലുമായി രാജസ്ഥാൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കരിയർ പുനരുജ്ജീവിപ്പിക്കുന്നതിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ നിർണായക പങ്ക് വഹിച്ചതെങ്ങനെയെന്ന് ഇന്ത്യൻ പേസർ സന്ദീപ് ശർമ്മ അടുത്തിടെ പങ്കുവെച്ചിരുന്നു. തരുവർ കോഹ്‌ലിയ്‌ക്കൊപ്പം ഒരു പോഡ്‌കാസ്റ്റിൽ സംസാരിച്ച സന്ദീപ്, ഐപിഎൽ 2023 ലേലത്തിൽ ആരും മേടിക്കാതെ പോയതിന് ശേഷം, തനിക്ക് മറ്റൊരു അവസരം നൽകിയത് സാംസണിൻ്റെ ഇടപെടലാണെന്ന് വെളിപ്പെടുത്തി.

കഴിഞ്ഞ ഐപിഎൽ സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചെങ്കിലും ലേലത്തിൽ ആരും എടുക്കാതിരുനാട് ഞെട്ടിച്ചെന്നും സഞ്ജു പറഞ്ഞു. എന്നിരുന്നാലും, പരിക്കേറ്റ പ്രസീദ് കൃഷ്ണയ്ക്ക് പകരക്കാരനായി സന്ദീപിനെ രാജസ്ഥാൻ റോയൽസ് തിരഞ്ഞെടുത്തുവെന്ന് സാംസൺ ഉറപ്പാക്കി. ഈ നീക്കം സന്ദീപിൻ്റെ കരിയറിൽ ഒരു സുപ്രധാന വഴിത്തിരിവായി.

“എനിക്ക് സഞ്ജുവിൽ നിന്ന് (സാംസൺ) ഒരു കോൾ വന്നു, അവൻ എന്നോട് സംസാരിച്ചു, അവൻ എന്നോട് ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു. എന്നെ ലേലത്തിൽ ആരും മേടിക്കാതെ പോയപ്പോൾ അയാൾക്കും വിഷമമായി എന്നും പറഞ്ഞു. അവൻ എന്നെ വിശ്വസിക്കുകയും എനിക്ക് അവസരം ലഭിക്കുമെന്ന് എന്നോട് പറയുകയും ചെയ്തു. സീസണിൽ പരിക്ക് അലട്ടുന്ന രാജസ്ഥാനിൽ എനിക്ക് അവസരം കിട്ടുമെന്നും പറഞ്ഞു.”

“ആ സമയത്ത് എന്നെ പോസിറ്റീവാക്കിയ ഒരേയൊരു വ്യക്തി അവനായിരുന്നു, അത് എന്നെ വളരെയധികം സഹായിച്ചു. അവൻ മാത്രമാണ് സംസാരിച്ചത്. പിന്നീട് അദ്ദേഹം എന്നെ RR ക്യാമ്പിലേക്ക് വിളിച്ചു, തുടർന്ന് ഞാൻ അതിൽ പ്രവേശിച്ചു. ”സന്ദീപ് കൂട്ടിച്ചേർത്തു.

സന്ദീപിന് വിജയകരമായ ഐപിഎൽ കരിയർ ഉണ്ടായിരുന്നു. പ്രത്യേകിച്ച് 2013 മുതൽ 2018 വരെ പഞ്ചാബ് കിംഗ്‌സിനൊപ്പമുള്ള സമയത്ത്. ആ ആറ് സീസണുകളിൽ, 56 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റുകൾ അദ്ദേഹം നേടി, വിശ്വസനീയമായ ബൗളറായി സ്വയം സ്ഥാപിച്ചു. പ്രത്യേകിച്ച് പുതിയ പന്തിൽ. സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും (SRH) തൻ്റെ ഫോം തുടർന്നു, അവിടെ അദ്ദേഹം 48 മത്സരങ്ങളിൽ നിന്ന് 43 വിക്കറ്റുകൾ നേടി.

Read more