സൺഗ്ലാസ് വെച്ച ഷോ ഒക്കെ കൊള്ളാം, പക്ഷെ ബാറ്റിംഗ് കൂടെ വേണം; വൻഫ്ലോപ്പ് ആയി ശ്രേയസ് അയ്യർ

ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് ശ്രേയസ് അയ്യർ. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച ബാറ്റിംഗ് നടത്തിയ താരം കൂടിയാണ് അദ്ദേഹം. എന്നാൽ അതിന് ശേഷം ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം താരത്തിന് നടത്താൻ സാധിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിലും അദ്ദേഹം നിറം മങ്ങുകയാണ്.

പരിക്കിൽ നിന്നും മുക്തി നേടിയ ശേഷമാണ് താരം ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിക്ക് വേണ്ടി ഇന്ത്യ ഡി ടീമിനെ നയിക്കുന്നത്. എന്നാൽ ശ്രേയസിന് നേരെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൻ ട്രോളുകൾ ആണ് ലഭിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിനായി ശ്രേയസ് എത്തിയത് സൺഗ്ലാസ് ധരിച്ചായിരുന്നു. താരത്തിന്റെ ആ ആറ്റിട്യൂട് കണ്ട് കാണികളും കൂവുകയായിരുന്നു. പക്ഷെ ഗ്രൗണ്ടിൽ ആ ആറ്റിട്യൂട് മാത്രമേ ഉണ്ടായിരുന്നോള്ളൂ. അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് ഒരു റൺസ് പോലും ടീമിന് വേണ്ടി നേടാനായില്ല. ഏഴു പന്തിൽ പൂജ്യത്തിനാണ് ശ്രേയസ് പുറത്തായത്.

Read more

ഇതോടെ സോഷ്യൽ മീഡിയ മുഴുവൻ അദ്ദേഹത്തിന് നേരെ ട്രോള് മഴയാണ് വരുന്നത്. നേരത്തെ നടന്ന മത്സരങ്ങളിൽ ശ്രേയസ് 9, 54 എന്നി സ്കോറുകളാണ് താരം നേടിയത്. ക്യാപ്റ്റന്റെ ഉത്തരവാദിത്തം അദ്ദേഹം കാണിക്കുന്നില്ല എന്നും ആക്ഷേപം ഉണ്ട്. ബാറ്റിംഗിന് ഇറങ്ങുമ്പോൾ സാധാരണ ആരും സൺ