ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ ഫൈനലിൽ എത്തില്ലെന്ന് പ്രവചനം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലാന്റും ഫൈനലില്‍ തോറ്റ ഇന്ത്യയും ഇത്തവണ കിരീടം നേടില്ലെന്നാണ് ചോപ്ര പറയുന്നത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇനി ഏഴു ടെസ്റ്റുകളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് (എവേ), ബംഗ്ലാദേശിനെതിരേ രണ്ടു മല്‍സരങ്ങളുടെ പരമ്പര (എവേ), ഓസ്ട്രേലിയക്കെതിരേ നാലു ടെസ്റ്റുകളുടെ പരമ്പര (ഹോം) എന്നിവയാണിത്. ഇതില്‍ എല്ലാത്തിലും ജയിച്ചാലെ ഇന്ത്യയ്ക്ക് സാധ്യതയുള്ളു എന്നാണ് ചോപ്ര പറയുന്നത്.

ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലായിരിക്കും കലാശക്കളിയെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. ദക്ഷിണാഫ്രിക്കയ്ക്കും ചോപ്ര സാധ്യത കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ന്യൂസിലാന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കും ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്കും ഫൈനല്‍ സാധ്യത ഇല്ലെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍.

ശ്രീലങ്കയ്ക്കെതിരേ മൊഹാലി ടെസ്റ്റില്‍ നേടിയ വമ്പന്‍ വിജയത്തോടെ ഇന്ത്യയുടെ പോയിന്റ് ശരാശരി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ 54.19 ശതമാനം വിജയശരാശരിയുമായി അഞ്ചാംസ്ഥാനത്തു തുടരുകയാണ് ഇന്ത്യ. ഓസ്ട്രേലിയ (77.77), പാകിസ്ഥാന്‍ (66.66), ശ്രീലങ്ക (66.66), ദക്ഷിണാഫ്രിക്ക (60) എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളില്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്