2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

ബംഗ്ലാദേശിനെതിരെയുള്ള വമ്പൻ പരമ്പര ജയത്തിന് ശേഷം കിവീസിനെതിരെ സ്വന്തം മണ്ണിൽ വലിയ ആത്മവിശ്വാസത്തിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടിയായിരുന്നു. ടോസ് നേടി ആദ്യം ബാച്ച് ചെയ്യാൻ ഇറങ്ങിയ ഇന്ത്യക്ക് വമ്പൻ പണി തന്നെയാണ് കിട്ടിയത്. 46 റൺസിന് ആദ്യ ഇന്നിങ്സിൽ ഓൾ ഔട്ടായ ഇന്ത്യ ഇപ്പോൾ 250 റൺസിന് മുകളിൽ ലീഡ് വഴങ്ങിയിരിക്കുകയാണ്. 2013 ന് ശേഷം ഇത് ആദ്യമായിട്ടാണ് സ്വന്തം മണ്ണിൽ ഇത്രയും ലീഡ് വഴങ്ങുന്നത്.

ഇന്ത്യ ശരിക്കും ദുരന്തമായ അതെ പിച്ചിൽ തന്നെയാണോ ഇവന്മാരും ബാറ്റ് ചെയ്യുന്നത് എന്ന് സംശയം തോന്നിക്കുന്ന സ്റ്റൈലിലാണ് കിവി മറുപടി ആരംഭിച്ചത്. പേസ് എന്നോ സ്പിൻ എന്നോ നോക്കാതെയുള്ള വെടിക്കെട്ട് ആണ് അവർ നടത്തിയത്. കിവി പേസര്മാര് ആധിപത്യം സ്ഥാപിച്ച അതെ പിച്ചിൽ ബുംറയും സിറാജും നിസ്സഹരായി നിന്നപ്പോൾ ഇന്നലെ വീണ മൂന്ന് കിവി വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നര്മാര് ആയിരുന്നു.

ഇന്ന് മൂന്നാം ദിനം കിവികളെ എത്രയും വേഗം പുറത്താക്കി മറുപടി തുടങ്ങാം എന്ന് ത്തുടങ്ങിയ ഇന്ത്യക്ക് അനുകൂലം ആയിരുന്നു കാര്യങ്ങൾ. ജഡേജ രണ്ടും ബുംറ സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി നല്ല തുടക്കം ഇന്ത്യക്ക് നൽകിയത് ആയിരുന്നു. എന്നാൽ രചിൻ രവീന്ദ്ര ക്രീസിൽ പിടിച്ചിനിന്നതോടെ ഇന്ത്യൻ ലീഡ് 250 ഉം കഴിഞ്ഞു കുതിച്ചു. 2013 ന് ശേഷം സ്വന്തം ഗ്രൗണ്ടിൽ ഇത് ആദ്യമായിട്ടാണ് 250 ലീഡോക്കെ കഴിഞ്ഞ് കുതിക്കുന്നത്. ഇതിനിടയിൽ രവീന്ദ്ര സെഞ്ച്വറിയും സൗത്തി അർദ്ധ സെഞ്ചുറിയും പൂർത്തിയാക്കി.

എന്തായാലും ഈ ടെസ്റ്റിൽ ഇനി മാനം രക്ഷിക്കാനുള്ള പ്രകടനം ആണ് ഇന്ത്യ നടത്തേണ്ടത് എന്ന് പറയാം.