കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഗൗതം ഗംഭീറിനെ കുറ്റപ്പെടുത്തി ദിനേഷ് കാർത്തിക്ക്. ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ന്യൂസിലൻഡിൻ്റെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ തകർന്ന ഇന്ത്യ 46 റൺസിനാണ് പുറത്തായത്. ആദ്യ ദിനം മഴ പെയ്തതിന് ശേഷം ബാറ്റിംഗ് എടുത്ത തീരുമാനത്തിനു വിമർശനം കിട്ടുകയാണ്.

ഋഷഭ് പന്ത് (20), യശസ്വി ജയ്‌സ്വാൾ (13) എന്നിവർക്ക് മാത്രം രണ്ടക്കം കടക്കാൻ സാധിച്ചപ്പോൾ, അഞ്ച് താരങ്ങൾ ആണ് പൂജ്യരായി പുറത്തായത്. എന്നാൽ മറുപടി ബാറ്റിംഗിൽ കിവികൾ തകർത്തടിക്കുകയും മറുപടിയിൽ 402 റൺ നേടുകയും ചെയ്തു. ഇപ്പോൾ തന്നെ കിവീസ് 356 റൺ ലീഡ് എടുത്തിട്ടുള്ള സാഹചര്യത്തിൽ കളിയിലേക്ക് ഇന്ത്യ തിരിച്ചുവരാനുള്ള സാഹചര്യം കാണുന്നില്ല.

ടെസ്റ്റ് ക്രിക്കറ്റിൽ ഈ കാലങ്ങളിൽ എല്ലാം നാലാം നമ്പറിൽ ബാറ്റ് ചെയ്ത കോഹ്‌ലിയെ മൂന്നാം നമ്പറിൽ ഇറക്കിയ തീരുമാനം പാളി പോയെന്ന് പറഞ്ഞ കാർത്തിക്ക് താൻ വിരാട് കോഹ്‌ലിയെ ന്യായീകരിക്കാൻ അല്ല വന്നതെന്നും പറഞ്ഞു.: ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബാറ്റർമാരുടെ മികവും സാങ്കേതികതയും അദ്ദേഹത്തിനുണ്ട്. മൂന്നാം നമ്പറിൽ എല്ലാ ഫോര്മാറ്റിലും ബാറ്റ് ചെയ്യുന്ന ഒരു താരം ടെസ്റ്റിൽ നാലാം നമ്പറിൽ കളിക്കുന്നു. പെട്ടെന്ന് അവനെ പ്രൊമോട്ട് ചെയ്യുന്നു. ആ തീരുമാനം പാളി.”

ഏകദിനത്തിൽ സാധാരണയായി ബാറ്റ് ചെയ്യുന്ന മൂന്നാം നമ്പർ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ടീം പറഞ്ഞ ഉടനെ സമ്മതിച്ചതിന് കോഹ്‌ലിയെ കാർത്തിക്ക് അഭിനന്ദിച്ചു. എന്നാൽ ഗൗതം ഗംഭീർ കാണിച്ചത് മണ്ടത്തരം ആയി പോയെന്ന് പറഞ്ഞ് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

വിരാട് കോഹ്‍ലിയെക്കുറിച്ച് അദ്ദേഹത്തെ പറഞ്ഞത് ഇങ്ങനെ. ‘ഇല്ല, ഞാൻ നാലിൽ ബാറ്റ് ചെയ്യട്ടെ, കാരണം നിങ്ങൾക്ക് കെഎൽ രാഹുലിനെയോ സർഫറാസ് ഖാനെയോ മൂന്നിൽ ഇറക്കു’ എന്ന് അദ്ദേഹത്തിന് എളുപ്പത്തിൽ പറയാമായിരുന്നു. പക്ഷെ അവനത് പറഞ്ഞില്ല എന്നതിനാണ് കൈയടി നൽകേണ്ടത്.”

” ഗംഭീറിന് ശരിക്കും തെറ്റി പോയി. കെഎൽ ആയിരുന്നു മൂന്നാം നമ്പറിൽ ഇറങ്ങേണ്ടത്. എന്നാൽ കാര്യങ്ങൾ വ്യത്യസ്തം ആകുമായിരുന്നു.”മുൻ താരം പറഞ്ഞു.