ധോണിയുടെ വിരമിക്കലിന് ശേഷം ചെന്നൈക്ക് ആരാധകർ കുറയും, പിന്നെ ആ ടീമിനെ ആരും മൈൻഡ് ചെയ്യില്ല തുറന്നടിച്ച് ഇതിഹാസം

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് എംഎസ് ധോണി വിരമിക്കുന്നതോടെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ആരാധകരെ നഷ്ടമാകും എന്ന അഭിപ്രായം വന്നിരിക്കുകയാണ്. ധോണി തൻ്റെ അവസാന സീസണിൽ ടൂർണമെൻ്റിൽ കളിച്ചിട്ടുണ്ടെന്ന് കരുതുന്ന മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗാണ് ഈ പ്രസ്താവന നടത്തിയത്.

നിലവിലെ ചാമ്പ്യൻമാരെ 27 റൺസിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫ് ഉറപ്പിക്കുക ആയിരുന്നു. ആർസിബിയും സിഎസ്‌കെയും തമ്മിലുള്ള മത്സരം നോക്കൗട്ടായിരുന്നു. സീസൺ തുടക്കത്തിൽ എല്ലാവരും എഴുതി തള്ളിയ ആർസിബി അവസാനം വിജയിച്ച് കയറി വരുക ആയിരുന്നു.

“മൂന്ന് വര്ഷമായി എംഎസ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയാണ്. എന്നിരുന്നാലും, ഞങ്ങളെ അത്ഭുതപ്പെടുത്താൻ അവൻ വീണ്ടും വരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് ഇതിനകം 42 വയസ്സായതിനാൽ അദ്ദേഹം അവസാന സീസൺ അവൻ കളിച്ചു കഴിഞ്ഞു. ഒരു വർഷം കൂടി തുടരുന്നത് ബുദ്ധിമുട്ടാണ്. അടുത്ത വർഷം അദ്ദേഹത്തിന് 43 വയസ്സ് തികയും, ആ പ്രായമെത്തുമ്പോൾ വിരലിൽ ചെറിയൊരു വേദന പോലും നിങ്ങളുടെ മുഖത്ത് കാണാം, ”വീരേന്ദർ സെവാഗ് ക്രിക്ക്ബസിൽ പറഞ്ഞു.

“ചെന്നൈ സൂപ്പർ കിംഗ്‌സിന് നല്ല പിന്തുണയുണ്ട്. ഇതിന് കാരണം എംഎസ് ധോണിയാണ്. ബംഗളൂരുവിൽ പോലും മഞ്ഞ ജഴ്‌സിയണിഞ്ഞ ഒരുപാട് പേരെ നമുക്ക് കാണാൻ കഴിഞ്ഞു. എംഎസ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിച്ചാൽ ഇത് തുടരുമെന്ന് ഞാൻ കരുതുന്നില്ല. ആരാധകവൃന്ദം കുറയും. സിഎസ്‌കെയെ പിന്തുണയ്ക്കുന്നതിനായി ആരാധകർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നിങ്ങൾ കാണില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ധോണിയുടെ പാരമ്പര്യത്തെ സച്ചിൻ ടെണ്ടുൽക്കറുടെ കരിയറുമായാണ് സെവാഗ് താരതമ്യം ചെയ്തത്. “20 വർഷത്തിലേറെ കളിച്ചതിന് ശേഷം സച്ചിൻ ടെണ്ടുൽക്കർ തൻ്റെ കരിയർ നിർത്തു . അതുപോലെ തന്നെയാണ് ധോണിയുടെ കാര്യവും. തുടക്കം മുതൽ ഫ്രാഞ്ചൈസിക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നു, നിങ്ങൾ ഒരു ടീമിനായി ഇത്രയും കാലം കളിക്കുമ്പോൾ, നിങ്ങളെ എല്ലാവരും ഓർക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.