പോണ്ടിങ്ങിന് പിന്നാലെ ഋഷഭ് പന്തും ഡൽഹി ക്യാപിറ്റൽസ് വിടുന്നു, താരത്തിന്റെ ലക്‌ഷ്യം ആ ടീം; റിപ്പോർട്ടുകൾ ഇങ്ങനെ

വാഹനാപകടത്തിന് പിന്നാലെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിൽ ഒന്ന് നടത്തിയതിന് ശേഷം, ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് വിടാൻ ഒരുങ്ങുന്നതായി നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച, ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ് ഡിസി ഫ്രാഞ്ചൈസിയിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ചതോടെ പന്തും തന്റെ തീരുമാനം എടുക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡൽഹിയുടെ നിലവിലെ നായകൻ ടീം വിടുന്നു എന്ന വാർത്ത അവരുടെ ആരാധകർക്ക് ഏറെ നിരാശ സമ്മാനിക്കുന്നു എന്നതിൽ യാതൊരു സംശയവും ഇല്ല.

ശ്രേയസ് അയ്യരുടെ വിടവാങ്ങലിനെ തുടർന്ന് 2021 ൽ ഡിസിയുടെ ക്യാപ്റ്റനായി നിയമിതനായ ടി20 വേൾഡ് ജേതാവ് തൻ്റെ രണ്ട് വർഷത്തെ പ്രവർത്തനത്തിൽ മികച്ച നേതൃഗുണങ്ങൾ പ്രകടമാക്കി. ശേഷം നിർഭാഗ്യകരമായ അപകടം ഐപിഎൽ 2023 സീസൺ നഷ്‌ടപ്പെടുത്താൻ അദ്ദേഹത്തെ നിർബന്ധിതനാക്കി, പക്ഷേ അതിലൊന്നും തളർത്തി താരം തിരിച്ചുവന്നു.

എന്നിരുന്നാലും മടങ്ങിവരവിൽ ഋഷഭ് പന്ത് തൻ്റെ ശാരീരികക്ഷമതയിലും വീണ്ടെടുക്കലിലും ശ്രദ്ധ കേന്ദ്രീകരിച്ചു ഐപിഎൽ 2024-ൽ ടീമിനെ നയിക്കാൻ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യവും പ്രതിരോധശേഷിയും പ്രകടമായിരുന്നു. 13 ഇന്നിംഗ്‌സുകളിൽ നിന്ന് 446 റൺസ് നേടി ഡിസി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ നേതൃത്വം നിർണായകമായി.

വിക്കറ്റ് കീപ്പർ ബാറ്റർ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറാൻ സാധ്യത ഉണ്ടെന്നും അവിടെ ധോണിക്ക് പകരം പുതിയ ഒരു നായകനെ വാർത്തെടുക്കാനാണ് ടീം ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Latest Stories

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ

മരം മുറിക്കാന്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; കുടുംബത്തിനൊപ്പം യാത്ര ചെയ്ത ബൈക്ക് യാത്രികന് ദാരുണാന്ത്യം

അജിത്തേ കടവുളേ..; ശബരിമല സന്നിധാനത്ത് ബാനര്‍ ഉയര്‍ത്തി ആരാധകര്‍!

ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച, മാനേജ്മെന്റിനോട് ഉടക്കി ടീം വിട്ട രാഹുലും പന്തും എത്തിയത് പുലിമടയിൽ തന്നെ; ട്രോളുകൾ സജീവം

എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും; ബിജെപി വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടത്തിയെന്ന് കെ രാധാകൃഷ്ണന്‍