വാഹനാപകടത്തിന് പിന്നാലെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിൽ ഒന്ന് നടത്തിയതിന് ശേഷം, ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് വിടാൻ ഒരുങ്ങുന്നതായി നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച, ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ് ഡിസി ഫ്രാഞ്ചൈസിയിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ചതോടെ പന്തും തന്റെ തീരുമാനം എടുക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡൽഹിയുടെ നിലവിലെ നായകൻ ടീം വിടുന്നു എന്ന വാർത്ത അവരുടെ ആരാധകർക്ക് ഏറെ നിരാശ സമ്മാനിക്കുന്നു എന്നതിൽ യാതൊരു സംശയവും ഇല്ല.
ശ്രേയസ് അയ്യരുടെ വിടവാങ്ങലിനെ തുടർന്ന് 2021 ൽ ഡിസിയുടെ ക്യാപ്റ്റനായി നിയമിതനായ ടി20 വേൾഡ് ജേതാവ് തൻ്റെ രണ്ട് വർഷത്തെ പ്രവർത്തനത്തിൽ മികച്ച നേതൃഗുണങ്ങൾ പ്രകടമാക്കി. ശേഷം നിർഭാഗ്യകരമായ അപകടം ഐപിഎൽ 2023 സീസൺ നഷ്ടപ്പെടുത്താൻ അദ്ദേഹത്തെ നിർബന്ധിതനാക്കി, പക്ഷേ അതിലൊന്നും തളർത്തി താരം തിരിച്ചുവന്നു.
എന്നിരുന്നാലും മടങ്ങിവരവിൽ ഋഷഭ് പന്ത് തൻ്റെ ശാരീരികക്ഷമതയിലും വീണ്ടെടുക്കലിലും ശ്രദ്ധ കേന്ദ്രീകരിച്ചു ഐപിഎൽ 2024-ൽ ടീമിനെ നയിക്കാൻ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യവും പ്രതിരോധശേഷിയും പ്രകടമായിരുന്നു. 13 ഇന്നിംഗ്സുകളിൽ നിന്ന് 446 റൺസ് നേടി ഡിസി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ നേതൃത്വം നിർണായകമായി.
വിക്കറ്റ് കീപ്പർ ബാറ്റർ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറാൻ സാധ്യത ഉണ്ടെന്നും അവിടെ ധോണിക്ക് പകരം പുതിയ ഒരു നായകനെ വാർത്തെടുക്കാനാണ് ടീം ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Rishabh Pant's future with Delhi Capitals is uncertain ahead of the IPL 2025 mega auction. #RishabhPant #DelhiCapitals #IPL #CricketTwitter pic.twitter.com/JBdDOc00hb
— InsideSport (@InsideSportIND) July 15, 2024
Read more