ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങൾ ഒരിക്കലും വിരസമല്ല, കാരണം ഇരു ടീമുകളും എല്ലാ കാലത്തും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ ബോർഡർ ഗവാസ്‌ക്കർ ട്രോഫി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന അസൈൻമെൻ്റുകളിൽ ഒന്നാണ്. തുടർച്ചയായി രണ്ട് ടെസ്റ്റ് പരമ്പര ജയിച്ചതോടെ ഇന്ത്യക്ക് ഇത്തവണ ഓസ്‌ട്രേലിയൻ മണ്ണിൽ ഹാട്രിക് തികയ്ക്കാനുള്ള അവസരമുണ്ട്.
എന്നിരുന്നാലും, ഓസീസ് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. കാരണം സ്വന്തം മണ്ണിൽ ഇനി ഒരു തോൽവിയും കൂടി അവർ താങ്ങില്ല. പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, ജോഷ് ഹേസിൽവുഡ് എന്നിവർ എല്ലാം അടങ്ങുന്ന ഓസ്‌ട്രേലിയയെ ഒരിക്കലും വിലകുറച്ച് കാണാൻ സാധിക്കില്ല. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്‌ലിയുടെ വിടവാങ്ങലും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കെഎൽ രാഹുൽ എന്നിവർക്ക് പരിക്കും കണക്കിലെടുത്ത് 2020-21 പരമ്പര ഇന്ത്യക്ക് എളുപ്പമായിരുന്നില്ല. അഡ്‌ലെയ്ഡ് ടെസ്റ്റിൽ ടീം 36 റൺസിന് പുറത്തായി, അത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ വലിയ നാണക്കേട് ആയിരുന്നു.
കളിക്കാരുടെ ആത്മവിശ്വാസം അതോടെ കുറഞ്ഞു. എന്നാൽ അന്നത്തെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെ മനസ്സിൽ വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു. കളിക്കാർക്കിടയിൽ വിശ്വാസം പുനഃസ്ഥാപിക്കുക മാത്രമല്ല, ഇന്ത്യ 2-1 ന് ആ പരമ്പരയിൽ ജയിക്കുകയും ചെയ്തു.
ശേഷം ശാസ്ത്രി ടീമിനായി അത്താഴം സംഘടിപ്പിച്ചതായും വൈകുന്നേരം കരോക്കെ വെച്ച് പാട്ട് പാടിയതായിട്ടും രവിചന്ദ്രൻ അശ്വിൻ വെളിപ്പെടുത്തി.
“ഞങ്ങൾ കാരയ്ക്ക ആയിരുന്നു. പക്ഷേ വൈകുന്നേരം, രവി ഭായ് അത്താഴത്തിന് കളിക്കാരെ വിളിക്കുകയും ടീമിനായി പാടുകയും ചെയ്തു. കരോക്കെ സ്വിച്ച് ഓൺ ചെയ്ത് അദ്ദേഹം പാടാൻ തുടങ്ങി. അദ്ദേഹത്തോടൊപ്പം കളിക്കാരും ചേർന്നു” അശ്വിൻ പറഞ്ഞു.
Read more
“വിരാട് ടീം വിട്ടു. പോസിറ്റീവായി തുടരാനും മെൽബൺ ടെസ്റ്റ് ജയിക്കാനും ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾ ചെറിയ ലക്ഷ്യങ്ങൾ ഉണ്ടാക്കി.” അശ്വിൻ വാക്കുകൾ അവസാനിപ്പിച്ചു.