അവനില്ലെന്ന് ഓര്‍ത്ത് സന്തോഷിക്കണ്ട, പകരം പത്ത് പേരെ വേണേലും പാകിസ്ഥാന്‍ ഇറക്കും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമിത് മിശ്ര

ഏകദിന ലോകകപ്പില്‍ നസീം ഷായുടെ അഭാവം പാകിസ്താനെതിരേ ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കില്ലെന്നു മുന്‍ സ്പിന്നര്‍ അമിത് മിശ്ര. നസീം ഇല്ലെങ്കില്‍ പകരം അതേ കഴിവുള്ള മറ്റൊരു ഫാസ്റ്റ് ബോളറെ കൊണ്ടുവരാന്‍ പാകിസ്ഥാന് ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ അനുഭവസമ്പത്തുള്ള ഒരാളെ ലഭിക്കുകയെന്നത് വെല്ലുവിളിയാവുമെന്നും മിശ്ര ചൂണ്ടിക്കാട്ടി.

ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ അനുഭവസമ്പത്തിനു തീര്‍ച്ചയായും വലിയ പ്രാധാന്യമുണ്ട്. പക്ഷെ പാകിസ്ഥാന്‍ ടീമിനെ സംബന്ധിച്ച് ഫാസ്റ്റ് ബോളര്‍മാരുടെ അഭാവം ഒരിക്കലും ഉണ്ടായിട്ടില്ലെന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. ഞാന്‍ ദീര്‍ഘകാലമായി കളിച്ചുകൊണ്ടിരിക്കുകയും മത്സരങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നയാളാണ്. മികച്ച ഫാസ്റ്റ് ബൗളര്‍മാരില്ലാതെ പാകിസ്ഥാനെ ഞാന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല.

എല്ലാ കാലത്തും മികച്ച ഫാസ്റ്റ് ബോളര്‍മാര്‍ അവര്‍ക്ക് ഉണ്ടായിരുന്നു. ബാറ്റര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നിവരുടെ കാര്യത്തില്‍ പാകിസ്ഥാന്‍ പലപ്പോഴും പതറിയിട്ടുണ്ടെങ്കിലും ഫാസ്റ്റ് ബോളിംഗില്‍ ഒരിക്കല്‍പ്പോലും ക്ഷീണമുണ്ടായിട്ടില്ല. 140-145 കിമി വേഗതയില്‍ ബോള്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ പാകിസ്ഥാനുണ്ട്- മിശ്ര പറഞ്ഞു.

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയുമായുള്ള പോരാട്ടത്തിനിടെയാണ് നസീമിന്റെ തോളിനു പരിക്കേറ്റത്. ഇതിനാല്‍ നസീമിന് ലോകകപ്പിന്റെ ആദ്യ ഭാഗം നഷ്ടപ്പെടുമെന്നാണ് അറിയുന്നത്. നായകന്‍ ബാബര്‍ അസം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി