അങ്ങനങ്ങ് ഉറപ്പിക്കാന്‍ വരട്ടെ..., ഇന്ത്യന്‍ പരിശീലനാകാന്‍ മുന്‍പന്തിയിലുള്ള ഗംഭീറിന് അപ്രതീക്ഷിത എതിരാളി

പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡ് 2024 ലെ ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയും. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരയിലുള്ള താരം. ഐപിഎല്‍ 2024-ല്‍ കെകെആറിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു.

ഇന്ത്യയുടെ പരിശീലകനാകാന്‍ ഗംഭീറിന് താല്‍പ്പര്യമുണ്ടോ എന്ന സംശയമുണ്ടായിരുന്നു, കാരണം അദ്ദേഹം ഈ റോള്‍ ഏറ്റെടുത്താല്‍ കെകെആര്‍ മെന്റര്‍ സ്ഥാനം ഒഴിയേണ്ടിവരും. അവസരം ലഭിച്ചാല്‍ സന്തോഷത്തോടെ ഇന്ത്യന്‍ പരിശീലകനാകുമെന്ന് ഗംഭീര്‍ വ്യക്തമാക്കിയതോടെ ആ സംശയം നീങ്ങി. എന്നാല്‍ ഇപ്പോഴിതാ ഗംഭീറിന് ഒരു അപ്രതീക്ഷിത എതിരാളി ഉയര്‍ന്നുവന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്തുവന്നിരിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഗാംഗുലിയോട് ചോദിച്ചപ്പോള്‍ പരിശീലകനാകാനുള്ള തന്റെ നിലപാടിനെ കുറിച്ച് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ‘ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, എഎന്‍ഐയോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ കോച്ചാവാന്‍ എനിക്കു ആഗ്രഹമുണ്ട്. അവനു (ഗൗതം ഗംഭീര്‍) അതു ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എതിര്‍പ്പില്ല. അവന്‍ ഈ റോളിലേക്കു വളരെ അനുയോജ്യനായ വ്യക്തിയാണെന്നും ഗാംഗുലി വ്യക്തമാക്കി.

ഇന്ത്യയുടെ മുഖ്യ പരിശീലകനായി അപേക്ഷിക്കാനുള്ള സമയപരിധി ഇതിനകം അവസാനിച്ചു. ഗാംഗുലി ആ റോളിനായി അപേക്ഷിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. റിക്കി പോണ്ടിംഗും ജസ്റ്റിന്‍ ലാംഗറും ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ തങ്ങളെ സമീപിച്ചതായി അവകാശപ്പെട്ടു. എന്നാല്‍ ഈ റോളിനായി ഒരു ഓസ്ട്രേലിയക്കാരനെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നിഷേധിച്ചു.