അവന്മാർക്ക് ബുംറയല്ലാതെ വേറെ ഒരുത്തൻ കൂടെയുണ്ട്, അവന്റെ കാര്യം ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നു: ബെൻ ഡക്കറ്റ്

ഐപിഎലിനു ശേഷം ഇന്ത്യൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മത്സരമാണ് ഇംഗ്ലണ്ട്, ഇന്ത്യ ടെസ്റ്റ് പോരാട്ടം. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുക. എന്നാൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറയുടെ തിരിച്ച് വരവിനായാണ്. ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ബുംറ ആദ്യ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനോടൊപ്പം ഉണ്ടാകില്ല. തുടർന്ന് ടീമിനോടൊപ്പം അദ്ദേഹം ജോയിൻ ചെയ്യും.

ജൂണിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുംറ ടീമിനോടൊപ്പം ഉണ്ടാകും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ട് ബാറ്റർമാർ ഏറ്റവും കൂടുതൽ ഭയക്കുന്ന താരമാണ് അദ്ദേഹം എന്നാൽ ബുംറ മാത്രമല്ലാതെ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന താരം അത് മുഹമ്മദ് ഷാമിയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റർ ബെൻ ഡക്കറ്റ്.

ബെൻ ഡക്കറ്റ് പറയുന്നത് ഇങ്ങനെ:

” ഞാൻ ബുംറയെ ഇതിനു മുൻപ് അഞ്ച് ടെസ്റ്റ് പരമ്പരയിൽ നേരിട്ടിട്ടുണ്ട്. അവൻ എനിക്ക് നേരെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയാം, അവന്റെ കഴിവ് നന്നായി ഞാൻ മനസിലാക്കിയിട്ടുണ്ട്. അവന്റെ കാര്യത്തിൽ എനിക്ക് വലിയ ഞെട്ടൽ ഒന്നും തന്നെയില്ല. കൂടാതെ റെഡ് ബോളിൽ ബുംറയെ പോലെ ഏറ്റവും ഭീഷണി ഉയർത്തുന്ന താരമാണ് മുഹമ്മദ് ഷമി”

ബെൻ ഡക്കറ്റ് തുടർന്നു:

” എനിക്ക് ആ ഓപ്പണിങ് സ്പെൽ മറികടക്കാൻ സാധിച്ചാൽ ടീമിനായി മികച്ച റൺസ് നേടാൻ സാധിക്കും. ഇന്ത്യ ഇങ്ങോട്ട് വരുന്നതും, ഞങ്ങൾ അവിടെ ചെന്ന് കളിക്കുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. എനിക്ക് തോന്നുന്നു ഇന്ത്യയെ ഞങ്ങൾക്ക് പരാജയപ്പെടുത്താൻ സാധിക്കും” ബെൻ ഡക്കറ്റ് പറഞ്ഞു.

Read more