അഹങ്കാരത്തിന് കിട്ടിയ പണി, മൂന്ന് തവണയും പണി കിട്ടിയത് ഓസ്‌ട്രേലിയക്ക് ആണെന്ന് മാത്രം ; നാണക്കേടിന്റെ അപൂർവ റെക്കോഡ് കങ്കാരൂകൾക്ക്

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഫോളോ-ഓൺ നിർബന്ധമാക്കിയതിന് ശേഷവും ഒരു ടീം കളി തോറ്റ മൂന്ന് സംഭവങ്ങളേ ഉണ്ടായിട്ടുള്ളൂ; യാദൃശ്ചികമായി, ഈ മൂന്ന് അസാധാരണ അവസരങ്ങളിലും ഓസ്‌ട്രേലിയയാണ് പരാജയപ്പെട്ടത്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്ററ്വും മികച്ച ടീമായ ഓസ്ട്രേലിയ ഫോളോ-ഓൺ നിർബന്ധമാക്കിയതിന് ശേഷവും മൂന്ന് അപമാനകരമായ തോൽവികൾ ഏറ്റുവാങ്ങി: ഇംഗ്ലണ്ടിനെതിരെ രണ്ട് – സിഡ്‌നിയിലും (1894), ഹെഡിംഗ്‌ലിയിലും (1981); ഒന്ന് ഇന്ത്യയ്‌ക്കെതിരെ കൽക്കട്ടയിൽ (2001).

2001 മാർച്ചിൽ കൊൽ‌ക്കത്തയില്‍ നടന്ന ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് ഒട്ടേറെ നാടകീയതകൾ നിറഞ്ഞതായിരുന്നു. ഓസ്ട്രേലിയ നേടിയ ആദ്യ ഇന്നിങ്സിലെ 445 റൺസ് പിന്തുടർന്ന ഇന്ത്യ 171 റൺസിനു പുറത്തായിരുന്നു. ഫോളോ ഓൺ ചെയ്ത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിലും തകർച്ച ആയിരുന്നെങ്കിലും ക്രീസിൽ ഒത്തുചേർന്ന ലക്ഷ്മൺ- ദ്രാവിഡ് സഖ്യത്തിന്റെ ബലത്തിൽ ഇന്ത്യ മത്സരത്തിലേക്ക് തിരികെ എത്തി. ലക്ഷ്മൺ 281 റൺസ് നേടിയ മത്സരത്തിൽ അവസാനം ഇന്ത്യ ഉയർത്തിയ 383 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ വെറും 212 റൺസിന് പുറത്തായി.

Read more

ഓസ്‌ട്രേലിയൻ അഹങ്കാരത്തിന് കിട്ടിയ കനത്ത തിരിച്ചടി തന്നെ ആയിരുന്നു ഈ പരാജയം എന്തായാലും ഓവർ കോൺഫിഡൻസ് അവസാനം തോൽവിയെറ്റ് വാങ്ങാൻ ആയിരുന്നു ഓസ്‌ട്രേലിയയുടെ വിധി എന്നത് ഈ നാണംകെട്ട റെക്കോർഡ് പറയും..