മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്.അശ്വിന്. ദൃശ്യം 2 വിന്റെ ക്ലൈമാക്സ് അത്ഭുതപ്പെടുത്തിയെന്നും കാണാത്തവര്‍ വേഗം ചിത്രം കാണണമെന്നും അശ്വിന് ട്വീറ്റ് ചെയ്തു.
“ദൃശ്യം 2ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കോടതിക്കുള്ളില്‍ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തില്‍ ചിരിച്ചു പോയി. ഇതുവരെ കാണാത്തവര്‍ ദൃശ്യം 1 മുതല്‍ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം” അശ്വിന് ട്വിറ്ററില്‍ കുറിച്ചു.
I laughed out loud when George Kutty @Mohanlal created that twist in the court #Drishyam2 . If you guys dint, please start all over again from #Drishyam1. Fabulous!! Just fabulous👏👏👏👏
— Ashwin 🇮🇳 (@ashwinravi99) February 21, 2021
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജീത്തു ജോസഫാണ്. അതേസമയം ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
Read more
നിലവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ 24നാണ് പിങ്ക് ബോള്‍ ടെസ്റ്റ് ആരംഭിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും ഓരോ ജയങ്ങള്‍ വീതം നേടി തുല്യത പുലര്‍ത്തുകയാണ്.