ഇന്ത ആട്ടം പോതുമാ..; റെക്കോഡുകള്‍ വാരിക്കൂട്ടി രോഹിത്, സച്ചിനെ പോലും പിന്നിലാക്കി 

ഏഷ്യാ കപ്പിലെ നേപ്പാളിനെതിരായ മത്സരത്തിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി രോഹിത് ശര്‍മ. ഏഷ്യാ കപ്പ് ചരിത്രത്തില്‍ 10 തവണ 50ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. നേപ്പാളിനെതിരായ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെയാണ് ചരിത്ര നേട്ടത്തില്‍ രോഹിത് എത്തിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും പിന്നിലാക്കിയാണ് രോഹിത്തിന്റെ കുതിപ്പ്. ഒമ്പത് തവണയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ നേട്ടത്തിലെത്തിയത്. എട്ട് തവണയാണ് കോഹ്‌ലി 50ലധികം റണ്‍സ് നേടിയിട്ടുള്ളത്.

ഏഷ്യാ കപ്പില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. ഒപ്പം ഏകദിന ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പില്‍ കൂടുതല്‍ സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡിലും രോഹിത് തലപ്പത്തെത്തി. 17 സിക്്സുമായി സുരേഷ് റെയ്നയായിരുന്നു ഈ റെക്കോഡില്‍ മുന്നിലുണ്ടായിരുന്നത്.

26 സിക്സര്‍ പറത്തിയ മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയാണ് ഏഷ്യാ കപ്പില്‍ (ഏകദിനം) കൂടുതല്‍ സിക്സര്‍ പറത്തിയ താരം. ഏകദിനത്തില്‍ കൂടുതല്‍ സിക്സര്‍ നേടിയവരില്‍ മൂന്നാം സ്ഥാനത്തുള്ള രോഹിത് 280 സിക്സുകളെന്ന നാഴികക്കല്ലും പിന്നിട്ടു.

ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ശക്തമായ ഇന്ത്യന്‍ ടീമിനെതിരെ ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച് 48.2 ഓവറില്‍ 230 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ മഴ കളിമുടക്കിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറില്‍ 145 ആയി പുനര്‍നിര്‍ണയിച്ചു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (74 നോട്ടൗട്ട്) ശുഭ്മാന്‍ ഗില്ലിന്റെയും (67 നോട്ടൗട്ട്) അപരാജിത അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തില്‍ 20.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം കണ്ടു.

Latest Stories

ആറു വയസുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു! നെടുങ്കണ്ടത്ത് അധ്യാപികയ്‌ക്കെതിരെ പരാതി

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

തിയേറ്ററുകളെ കീഴടക്കിയതിന് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; പരാതിക്കാരിയായിരുന്ന യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ, ഭർത്താവിനെതിരെ മൊഴി

സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, 'ബേബി' സച്ചിനെ സ്വന്തമാക്കി മുംബൈയും

തൃശ്ശൂരിൽ റോഡിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ലോറി പാഞ്ഞുകയറി കുട്ടികളടക്കം 5 പേർ മരിച്ചു

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ